Site icon Housing News

റെറയില്‍ കാര്‍പ്പറ്റ് ഏരിയ. നിര്‍വ്വചനങ്ങള്‍ എങ്ങനെയാണ് മാറുന്നത്?

How carpet area definition changes in RERA

‘കാര്‍പ്പെറ്റ് ഏരിയയെ (നാലു മതിലുകള്‍ക്കുള്ളിലെ സ്ഥലം) അടിസ്ഥാനപ്പെടുത്തി അപ്പാര്‍ട്ട്‌മെന്റിന്റെ വലിപ്പം കെട്ടിടനിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തേണ്ടത് ഇപ്പോള്‍ നടക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍ബന്ധിതമാണ്’, മഹാരാഷ്ട്രയിലെ റെറായുടെ ചെയര്‍മാന്‍ ഗൗതം ചാറ്റര്‍ജി പറഞ്ഞു. അടുക്കള, ശുചിമുറി പോലുള്ള ഉപയോഗ സ്ഥലങ്ങള്‍ ഇതില്‍പ്പെടുന്നു. ഇത് കൂടുതല്‍ വ്യക്തതയാണ് പ്രദാനം ചെയ്യുന്നത.് റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ വില്‍ക്കുന്ന കാര്‍പ്പെറ്റ് ഏരിയ യൂണിറ്റുകളുടെ വിസ്തൃതി വെളിപ്പെടുത്തണമെന്ന് റിയല്‍ എസ്‌റ്റേറ്റ് ആക്ട് നിര്‍ബന്ധമാക്കിയിരിക്കുന്നു. കാര്‍പ്പെറ്റ് ഏരിയയുടെ നിര്‍വ്വചനവും എങ്ങനെയാണ് ഇത് വീട് വാങ്ങുന്നവരെ സ്വാധീനിക്കുന്നതെന്നും നമ്മുക്ക് നോക്കാം. കണ്‍സ്യൂമര്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരമാവധി കേസുകളും റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ വഞ്ചിച്ചതിന്റെ പേരിലുള്ളതും ഫ്‌ളാറ്റിന്റെ വലിപ്പത്തെ സംബന്ധിച്ചുള്ളതുമാണ്. കാര്‍പ്പെറ്റ് ഏരിയ, ക്വാട്ട് വില എന്നിവയെ സംബന്ധിച്ച് ഉപഭോക്താവില്‍ അവബോധം ഉണ്ടാക്കേണ്ടത് ഡെവലപ്പറിന്റെ ചുമതലയാണെന്ന് റിയല്‍ എസ്‌റ്റേറ്റ് നിബന്ധന (റെഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ആക്ട്) പ്രകാരം ആക്ടില്‍ പറയുന്നു.

 

റെറയുടെ കീഴിലുള്ള കാര്‍പ്പെറ്റ് ഏരിയ. അത് എന്തെല്ലാം ഉള്‍ക്കൊള്ളുന്നു?

ഒരു കാര്‍പ്പെറ്റ് വിരിയ്ക്കാന്‍ സാധിക്കുന്ന ഇടത്തെയാണ് കാര്‍പ്പെറ്റ് ഏരിയ എന്നു വിളിക്കുന്നത്. കാര്‍പ്പെറ്റ് ഏരിയ, അധികൃതര്‍ ഉറപ്പുതന്ന മറ്റു ഏരിയകളായ െ്രെഡ ബാല്‍ക്കണി, അകം പുറം ഭിത്തികള്‍ എന്നിവയാണ് ബില്‍റ്റ് അപ് ഏരിയകളില്‍ ഉള്‍പ്പെടുന്നത്. കാര്‍പ്പെറ്റ് ഏരിയ, ബില്‍റ്റ് അപ് ഏരിയ, പടിക്കെട്ട്, ഇടനാഴി, ചിത്രശാല എന്നിവയാണ് സൂപ്പര്‍ ബില്‍റ്റ് അപ് ഏരിയയില്‍ ഉള്‍പ്പെടുന്നത്.

അപ്പാര്‍ട്ട്‌മെന്റിന്റെ നെറ്റ് യൂസബിള്‍ ഫ്‌ളോര്‍ ഏരിയയാണ് കാര്‍പ്പെറ്റ് ഏരിയ. റെറ പ്രകാരം, ബാഹ്യമതിലുകള്‍, ദണ്ഡുകള്‍, ബാല്‍ക്കണികള്‍, തുറന്ന ടെറസ് ഏരിയ എന്നിവയെ ഒഴിവാക്കി അകഭിത്തി ഉയോഗിച്ച് അപ്പാര്‍ട്ട്‌മെന്റ് ആവരണം ചെയ്യണം.

അപ്പാര്‍ട്ട്‌മെന്റിന്റെ അകത്തുള്ള ഏതെങ്കിലും പുറംഭിത്തികള്‍ ഉള്‍പ്പെടുത്തുകയും ബാല്‍ക്കണികള്‍ ഒഴിവാക്കുകയും വേണമെന്ന് ഐര്‍ഐസിഎസ് ന്റെ സൗത്ത് ഏഷ്യ തലവന്‍ ഡിഗ്ബിജോയ് ഭൗമിക് പറഞ്ഞു. ‘ഫഌറ്റിന് ബാല്‍ക്കണി ഒഴിവാക്കിയെങ്കില്‍ ബാല്‍ക്കണി ഏരിയ ഉള്‍പ്പെടുത്തില്ല. പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നതിനു മുമ്പ് ലിഫ്റ്റ്, പടിക്കെട്ട് എന്നിവയുടെ ഇടനാഴി ഉള്‍പ്പെടുത്താനാവില്ല. അടുക്കളയിലെയോ ശുചിമുറിയിലെയോ വായു പുറത്തുവിടുന്ന ദ്വാരത്തിന് ദണ്ഡ് ഉപയോഗിക്കുന്നതും ഒഴിവാക്കണം. എന്നിരുന്നാലും ഒരു അലമാര ഉണ്ടായിരിക്കണം’അദ്ദേഹം വിശദീകരിച്ചു.

‘നിരവധി ഉദ്യോഗസ്ഥര്‍ ബില്‍റ്റ് അപ് ഏരിയയെ കുറിച്ച് വിവരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് കാര്‍പ്പെറ്റ് ഏരിയയെ കുറിച്ചാണ്’, അജ്‌മേര റിയാലിറ്റിയുടെ ഡയറക്ടര്‍ ധാവല്‍ അജ്‌മേര പറഞ്ഞു. ഫ്‌ളാറ്റിന്റെ യഥാര്‍ത്ഥ അളവുകള്‍കൊണ്ട് ഉപഭോക്താവിന്റെ പ്രതീക്ഷകള്‍ക്കൊത്ത് കൃത്യമായ ഒരു നിര്‍വ്വചനം നല്‍കാനാകും.

 

കാര്‍പെറ്റ് ഏരിയയുടെ നിര്‍ബന്ധിത വ്യാപനവും അനന്തരഫലവും

‘ഡെവലപ്പര്‍മാരില്‍ നിന്നും വാങ്ങുന്ന ഫ്‌ളാറ്റിന്റെ കൃത്യമായ അളവ് മനസ്സിലാക്കാന്‍ ഉപഭോക്താവിന് കഴിയും. മാത്രമല്ല, കാര്‍പ്പെറ്റ് ഏരിയ, വരാന്ത, ടെറസ്സ് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റിന്റെ ഏത് ഭാഗമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ക്ക് അറിയാനാകും. കൂടാതെ, കാര്‍പ്പെറ്റ് ഏരിയക്ക് വേണ്ട പ്ലാന്‍ തയ്യാറാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ഡെവലപ്പര്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും’, ഷെല്‍റ്റ്‌റെക്‌സ് എ ബ്രിക് ഈഗിള്‍ കമ്പനി സിഇഒ സന്ദീപ് സിങ് പറഞ്ഞു.

വസ്തുവിന്റെ വില സ്‌ക്വയര്‍ ഫീറ്റിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ ഉപഭോക്താവ് വാങ്ങും. അപ്പാര്‍ട്ട്‌മെന്റിന്റെ മൊത്തവിലയെ ബാഗിച്ചാകും വാങ്ങുക. 500 സ്‌ക്വയറിന്റെ അപ്പാര്‍ട്ട്‌മെന്റ് കിട്ടിയില്ലെങ്കില്‍ 700 സ്‌ക്വയര്‍ഫീറ്റിന്റെ വാങ്ങാം, ഉപഭോക്താവ് നിധി ശര്‍മ പറഞ്ഞു.

 

കാര്‍പ്പെറ്റ് ഏരിയയെക്കുറിച്ചുള്ള അറിവ് വീടുകള്‍ വാങ്ങുന്നവരെ എങ്ങനെ സഹായിക്കും?

പല പദ്ധതികളിലും, മുഴുവന്‍ പ്രദേശത്തിന്റെ ഏതാണ്ട് 30% മുതല്‍ 35% വരെ അക്കൗണ്ടുകള്‍ ലോഡ് ചെയ്യുന്നു. പ്രോജക്ടിന്റെ സ്ഥലം, രേഖാചിത്രം, ഭൂമി എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരം ഉപഭോക്താവിന് ഒരു തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തും, ഇസ്പ്രവ സിഇഒയും സ്ഥാപകനുമായ നിബ്രാന്ത് ഷാ വിശദീകരിച്ചു. നികുതിയുടെ ഘടകങ്ങള്‍, കടം, വസ്തുവിന്മേലുള്ള അവകാശം എന്നിവയെല്ലാം ഉടമസ്ഥന് എളുപ്പമാകും.

റെറാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ‘ഒരു നിര്‍മ്മാതാവ് കാര്‍പ്പെറ്റ് ഏരിയയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിശദീകരിക്കണം, അപ്പോള്‍, അവന്‍ എത്ര രൂപ അടയ്ക്കുമെന്ന് ഉഭോക്താവിന് അറിയാന്‍ സാധിക്കും’, ഗ്രൂപ്പ് സിഇഒ രാഹുല്‍ ഷാ പറഞ്ഞു. ബോധവത്കരണത്തിന് വളരെയേറെ പരിശ്രമിക്കേണ്ടതുണ്ടെന്ന് സായ് എസ്‌റ്റേറ്റ് ഉപദേശകന്‍ അമിത് വാദ്വാനി പറഞ്ഞു. ‘ബാങ്ക് ജീവനക്കാര്‍, നിക്ഷേപകര്‍, ഡെവലപ്പറുകള്‍, ബ്രോക്കര്‍മാര്‍ എന്നിവര്‍ റെറ പരിശീലനം ആരംഭിക്കുകയും വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. റിയല്‍ എസ്‌റ്റേറ്റിലൂടെ മാറ്റം വരുത്തിയ നിര്‍വ്വചനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യക്തതയും പ്രയോജനവും കിട്ടുന്നു’, അദ്ദേഹം വ്യക്തമാക്കി.

 

Was this article useful?
  • ? (1)
  • ? (0)
  • ? (0)
Exit mobile version