Site icon Housing News

ജിഎസ്ടി ആരംഭിക്കുന്നതിന് ബുക്ക് ചെയ്യപ്പെട്ട ഫല്‍റ്റുകളില്‍ ജിഎസ്ടി ബാധകമാണോ?

Is GST applicable on flats booked before the introduction of GST?

സര്‍വ്വീസ് നികുതി, വിഎറ്റി നികുതി (വാല്യു ആഡഡ് ടാക്‌സ്) എന്നിവയ്ക്കു പകരമായി ഇറക്കിയ നികുതിയാണ് ജിഎസ്ടി. നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുവിന്മേല്‍ ജിഎസ്ടി ചുമത്തുന്നു. എന്നിരുന്നാലും, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിട ഉടമയ്ക്കു ജിഎസ്ടി സംശയം ജനിപ്പിക്കുന്നു. ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ കെട്ടിട നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളോട് മുഴുവന്‍ പണവും അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സംശയങ്ങള്‍ ദുരീകരിക്കാനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ വിജ്ഞാപനങ്ങളും വിശദീകരണങ്ങളും അപ്പോള്‍ അപ്പോളായി അറിയിക്കുന്നുണ്ട്.

 

എപ്പോള്‍ മുതലാണ് ജിഎസ്ടി ബാധകമാകുക?

ഫല്‍റ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ജിഎസ്ടി ബാധകമാകും. അതിനാല്‍, നിങ്ങള്‍ ഒരു ഫല്‍റ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ ഒരു ശതമാനമോ അല്ലെങ്കില്‍ ചെറിയ തുകയോ അടയ്ക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷമാണ് വില്‍പ്പനയെങ്കില്‍ അവിടെ ജിഎസ്ടി ബാധ്യത ഉണ്ടായിരിക്കുന്നതല്ല. ജിഎസ്ടിയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ തന്നെയാണ് പുതിയ ജിഎസ്ടി നിയമവും.

 

ജിഎസ്ടിക്കു മുമ്പ് പണം അടയ്ക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

ജിഎസ്ടിക്കു മുമ്പ് പണം അടയ്ക്കുമ്പോള്‍ 4.50 ശതമാനം സേവന നികുതി, നിങ്ങളുടെ സംസ്ഥാനത്തിനും ബാധകമായ വിഎടിയും അടയ്‌ക്കേണ്ടതായി വരും. എന്നിരുന്നാലും, നിര്‍മ്മാണ സ്‌കീമിനു കീഴിലുള്ള  4.50 ശതമാനം സേവന നികുതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് എടുക്കാനോ അവകാശമില്ല. അതിനാല്‍, മുഴുവന്‍ നികുതിയും വാറ്റും ഉപഭോക്താക്കളില്‍നിന്ന് വീണ്ടെടുക്കും. 2017, ജൂലായ് 1 ന് മുമ്പും ജിഎസ്ടിക്കു മുമ്പും നിര്‍മ്മാണം തുടങ്ങിയ കെട്ടിടങ്ങളുടെ ഉടമസ്ഥരില്‍ നിന്നും സേവന നികുതിയും വാറ്റും വീണ്ടെടുക്കും. എന്നാല്‍, 2017 ജൂലായ് 1 ന് മുമ്പ് പണമിടപാട് നടത്തിയില്ലെങ്കില്‍ നിര്‍മ്മാതാവ് ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ടാകും. കാരണം, നികുതി നിയമം 2011 സൂചിപ്പിച്ചിരിക്കുന്നതുപോലെ, രണ്ട് തരത്തിലുള്ള പണമിടപാടുകളിലും സേവനനികുതി ചുമത്തും.

നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുവിന്റെ ജിഎസ്ടി 18 ശതമാനമാണ്. എന്നിരുന്നാലും, ഭൂമിയുടെ വിലയുടെ മൂന്നിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ചില കേസുകളില്‍ ജിഎസ്ടി 12 ശതമാനമാണ്. എന്നാലും, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ജിഎസ്ടിയായ 12 ശതമാനം കൂടുതലാണെങ്കിലും ചില കാരണങ്ങളാല്‍ യഥാര്‍ത്ഥ തുക കുറവാണ്. എന്നാലും, നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുവിന്റെ തുക 12% ആയി ഉയരും. ചില കാരണങ്ങളാല്‍, ഉപഭോക്താവിന് കുറഞ്ഞ തുകയാകും കിട്ടുന്നത്. വാറ്റ്, സേവന നികുതി, പ്രവേശന നികുതി എന്നിവയ്‌ക്കെല്ലാം ജിഎസ്ടി പകരമാണെന്നതാണ് ഒന്നാമത്തെ കാരണം. നികുതികളുടെ സ്വാധീനം, വസ്തുക്കളുടെ മേലുള്ള ഉയര്‍ന്ന എക്‌സൈസ്, സേവനങ്ങളുടെ മേലുള്ള നികുതി ചുമത്തല്‍ എന്നിവയാണ് രണ്ടാമത്തെ കാരണം. 12% ജിഎസ്ടി ബാധ്യതയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍പുട് നികുതിയുടെ ലാഭത്തിന്റെ പേരില്‍ നഷ്ടപരിഹാരം ചോദിക്കാം.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെട്ടിട്ടില്ലാത്ത കേസുകളില്‍ ജിഎസ്ടിയുടെ നിരക്ക് 18% ആണ്. അതിനാല്‍, ബാക്കി തുക അടച്ചില്ലെങ്കില്‍ 12% ത്തില്‍ നിര്‍മ്മാതാവ് ജിഎസ്ടി അടയ്ക്കണം.

ജിഎസ്ടി നിയമപ്രകാരം, വസ്തുക്കളിന്മേലുള്ള ഇന്‍പുട്ട് ക്രെഡിറ്റിലും സേവനങ്ങളിലും നിര്‍മ്മാതാവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം.

അതുകൊണ്ടുതന്നെ, ജിഎസ്ടിയുടെ കീഴിലുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുക്കാതെ, ഉപഭോക്താക്കളോട് 12 ശതമാനം മുഴുവനും അടയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ ചോദിക്കില്ല. എന്നിരുന്നാലും, ഒരു നിര്‍മ്മാതാവ് അങ്ങനെ ചെയ്യുന്നെങ്കില്‍, ജിഎസ്ടി വിരുദ്ധ ലാഭകര വ്യവസ്ഥകള്‍ പ്രകാരം അത്തരം നിര്‍മ്മാതാക്കള്‍ക്കെതിരായി ശിക്ഷാവിധേയമായ നടപടികള്‍ ആരംഭിക്കാന്‍ അധികാരികള്‍ക്ക് കഴിയും.

 

ജിഎസ്ടി നടപ്പാക്കുന്നതിനു മുമ്പ് മുഴുവന്‍ പരിഗണനയും ലഭിച്ചിട്ടുണ്ട്, പക്ഷേ, ജിഎസ്ടിക്കു ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതെങ്കില്‍ എന്തു സംഭവിക്കും?

ജിഎസ്ടിക്കു മുമ്പ് മുഴുവന്‍ പരിഗണനയെല്ലാം ലഭിച്ച്, ജിഎസ്ടിക്കു ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതെങ്കില്‍ സേവന നികുതി എന്തായാലും അടയ്‌ക്കേണ്ടതാണ്. 2017, ജൂണ്‍ 30 ന് ശേഷമാണ് നിര്‍മ്മാണം അവസാനിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു നികുതി ബാധ്യത ഉണ്ടാകില്ല.

(35 വർഷത്തെ അനുഭവമുള്ള  ഒരു നികുതി, ഹോം ഫിനാൻസ് വിദഗ്ദ്ധനാണ് എഴുത്തുകാരൻ)

 

Was this article useful?
  • ? (1)
  • ? (0)
  • ? (0)
Exit mobile version