റിയല്‍ എസ്‌റ്റേറ്റിന്റെ അടിസ്ഥാനങ്ങള്‍: എന്താണ് ബാധ്യതാ പത്രിക?


ഒരു വസ്തുവിന്റെ വാങ്ങലിനും വില്‍പ്പനയ്ക്കും ബാധ്യതാ പത്രിക പ്രധാനപ്പെട്ടതാണ്. ബാധ്യതാ പത്രിക, അതിന്റെ ആവശ്യകത എന്നിവ എന്താണെന്ന് ഞങ്ങള്‍ ഇവിടെ വിശദീകരിക്കുന്നു

ഒരു വസ്തുവിലുള്ള കടബാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ബാധ്യതാ പത്രിക എന്നത് ഒരു പ്രത്യേക കാലയളവിലെ ഇടപാടുകളാണ്. ആ കാലയളവിലേക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇടപാടുകളുടെയും ഒരു കുറിപ്പാണത്. ഏത് സബ്ബ് രജിസ്ട്രാര്‍ ഓഫിസിലാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവിടെ നിന്ന് പത്രിക ലഭിക്കും.

 

എന്തിനാണ് ഒരു വസ്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും നിങ്ങള്‍ക്ക് ബാധ്യതാ പത്രിക ആവശ്യം വരുന്നത്?

ഒരു വസ്തു വാങ്ങുന്നതിലും വില്‍ക്കുന്നതിലും ബാധ്യതാ പത്രിക ഉറപ്പു നല്‍കുന്നൊരു കര്‍ത്തവ്യമാണ് അനുഷ്ഠിക്കുന്നത്. ക്ലിയര്‍ ചെയ്യാത്ത വായ്പ, വസ്തുവിന്മേലുള്ള ജാമ്യം എന്നിവയാണ് ബാധ്യതാ പത്രിക നിര്‍വ്വഹിക്കുന്നത്. നിര്‍ദ്ദിഷ്ട സമയത്തേക്കുള്ള വസ്തു സംബന്ധമായ എല്ലാ ഇടപാടിനും ഈ പത്രിക ഉള്‍പ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് എന്നെങ്കിലും വീട് വായ്പയോ ഭൂമി വായ്പയോ എടുക്കണമെങ്കില്‍ ബാധ്യതാ പത്രിക നിര്‍ബന്ധമാണ്. സാധാരണയായി, ബാങ്കുകളില്‍ കഴിഞ്ഞ 10- 15 വര്‍ഷത്തിലെ ബാധ്യതാ സര്‍ട്ടിഫിക്കറ്റാണ് ചോദിക്കുന്നത്. അതുകൊണ്ട്, നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന് ബാധ്യതാ പത്രിക കൊണ്ടുവരേണ്ടത് സുപ്രധാനമായൊരു കാര്യമാണ്. നിങ്ങളുടെ വസ്തുവിലെ നിയമാനുസൃതമായ അവകാശത്തെ സംരക്ഷിക്കുക മാത്രമല്ല, നിങ്ങള്‍ ഗൃഹ വായ്പയ്ക്ക് യോഗ്യനാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതേപോലെ, നിങ്ങളുടെ വസ്തുവിന്റെ വില്‍പ്പനയിലും ബാധ്യതാ പത്രിക ഉറപ്പാക്കണം.

 

ഒരു ബാധ്യതാ പത്രിക നിങ്ങള്‍ക്ക് എങ്ങനെ ലഭിക്കും?

ഏത് സബ്ബ് രജിസ്ട്രാര്‍ ഓഫിസിലാണോ വ,്തു രജിസ്റ്റര്‍ ചെയ്തത് അവിടെ നിന്നാണ് ബാധ്യതാ പത്രിക ലഭിക്കുക. നിലവില്‍, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരള, ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ബാധ്യതാ പത്രികകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളില്‍, നിങ്ങള്‍ ഒരു കയ്യെഴുത്ത് പത്രിക ലഭ്യമാക്കണം. തുടര്‍ന്ന്, താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്നാല്‍ അത് ചെയ്യാന്‍ കഴിയും:

  • ബാധ്യതാ പത്രിക ലഭിക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് പത്രിക വാങ്ങുക. 22ാം നമ്പര്‍ ഫോം, നിങ്ങളുടെ വിലാസത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വസ്തുവകകളുടെ വിശദാംശങ്ങള്‍, അതിന്റെ തലക്കെട്ട്, ബാധ്യതാ പത്രികയുടെ ഫീസ് എന്നിവ കൊണ്ടാകണം ഓഫിസില്‍ എത്തേണ്ടത്. നിങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന സമയത്തെ ആശ്രയിച്ച് ഫീസ് ചാര്‍ജ് ചെയ്യും.
  • അപേക്ഷ സമര്‍പ്പിച്ച്, 15 മുതല്‍ 30 ദിവസത്തിനുള്ളില്‍, നിശ്ചിത സമയത്തേക്കുള്ള വസ്തുവിന്റെ രേഖകളുടെ പരിശോധനയ്ക്കു ശേഷം, ബാധ്യതാ പത്രിക പ്രസിദ്ധീകരിക്കും.
  • രണ്ട് തരത്തിലുള്ള ബാധ്യതാ പത്രികയാണ് ഉള്ളത്. വസ്തുവകകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഇടപാടുകള്‍ ഉണ്ടെങ്കില്‍ ഫോം നമ്പര്‍ 15 ല്‍ പ്രസിദ്ധീകരിക്കും. ഇടപാടുകള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ശൂന്യമായ ബാധ്യതാ പത്രിക അതായത്, ഫോം നമ്പര്‍ 16 പ്രസിദ്ധീകരിക്കും.

വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഇടപാടുകളുടെ ശൃംഖലയെപ്പറ്റിയുള്ള വിവരങ്ങള്‍ ബാധ്യതാ പത്രികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍, ആവശ്യമായ എല്ലാ വിവരങ്ങളും അതില്‍ അടങ്ങിയിരിക്കണമെന്നില്ല. അതിനാല്‍, ബാധ്യതാ പത്രികയുടെ കൂടെ ഒരു കൈവശാവകാശ പത്രികയും ലഭ്യമാക്കുന്നതും നല്ലതാണ്.

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Comments

comments