Site icon Housing News

നിങ്ങളുടെ വീടിനെ എങ്ങിനെ വാസ്തുവും ഫെങ് ഷൂയിയും സ്വാധീനിക്കുന്നു: ചില നുറുങ്ങുകൾ

Vastu Remedies and Feng Shui Tips for Your New Home

ഇപ്പോൾ വാസ്തു ഒഴിവാക്കാനാകാത്ത ഒന്നായി സർവ്വരും അംഗീകരിച്ചു കഴിഞ്ഞു.  നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിന് മോശമായ ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യ കൂടിയാണ് വസ്തുവും ചൈനീസ് ഫെങ് ഷുയിയും. വാസ്തുവും ഫെങ്ഷൂയിയും ഇരു സംസ്കാരത്തിലെ ഒരേ ശാസ്ത്രമെന്നാണ് അധികം പേരുടേയും ധാരണ. ഏറെക്കുറെ ഇത് ശരിയാണെങ്കിലും  പൂർണ്ണമായും ശരിയല്ല.

ഇനി കാര്യത്തിലേക്ക് കടക്കാം ഇന്ന് ആധുനിക യുഗത്തിലും ഈ രണ്ടു ശാഖകൾക്കും തുല്യപ്രാധ്യാന്യമാണുള്ളത്. ഫാഷൻ, ഫർണീച്ചർ, മ്യൂസിക് എന്നിവയിൽ  മാത്രമല്ല, ആചാരങ്ങൾ , പാരമ്പര്യം, വിശ്വാസങ്ങൾ എന്നിവയിലും ഇവ രണ്ടും ഇഴുകി ചേർന്നിരിക്കുന്നു. ഇവരണ്ടും നിത്യജീവിതത്തിൽ അനവധി മാറ്റങ്ങളാണ് വരുത്തുന്നതെന്നു അനുഭവസ്ഥർ തന്നെ വ്യക്തമാക്കുന്നു. നമ്മൾ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങളിലും വാസ്തുവും ഫെങ് ഷുയിയും  പ്രാധാന്യം അർഹിക്കുന്നു – വിവാഹം മുതൽ ‘ഗൃഹ പ്രവേശം വരെ അതിന്റെ പ്രാധ്യാന്യത്തിന്റെ പരിധിയിൽ വരുന്നതാണ്. വീടിനകത്തെ ഇന്റീരിയർ അലങ്കാരങ്ങൾ മുതൽ വീട്ടിൽ ഫർണീച്ചർ എവിടെ സ്ഥാപിക്കണം എന്നുള്ളതിലും ഇവ രണ്ടും പ്രാധ്യാന്യമുള്ളതാണ്.

ഇതുമായി ബന്ധപെട്ട് നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. രാജ്യത്തെ 8 പ്രധാന നഗരങ്ങളിൾ കേന്ദ്രീകരിച്ചു നടത്തിയപഠനത്തിൽ   90% വീട്ടുകാരും വാസ്തു പ്രശ്നങ്ങൾ കൊണ്ടുവലയുന്നവരാണ്. ആശ്ചര്യമുളള മറ്റൊരു കാര്യം എന്തെന്നാൽ വാസ്തു തത്വങ്ങൾക്ക് തങ്ങളുടെ വീടിനെ അനുയോജ്യമാക്കാൻ വീടിന്റെ  രൂപത്തിലും രൂപകൽപ്പനയിലും മാറ്റം വരുത്താൻ തന്നെ ഈ തൊണ്ണൂറു ശതമാനം ആളുകളും തയ്യാറാകുന്നു എന്നതാണ്. ഈ ബ്ലോഗ് പോസ്റ്റിൽ കുറച്ചുകൂടി ആഴത്തിൽ ഞങ്ങൾ നിങ്ങൾക്കായി വാസ്തുവും ഫെങ് ഷുയിയും നിത്യജീവിതത്തിൽ പ്രധാന്യം അർഹിക്കുന്നതാണ് എന്ന് മനസിലാക്കാൻ സഹായിക്കും.

മുമ്പ്, വാസ്തു ശാസ്ത്രാ തത്വങ്ങൾ വിശ്വസിച്ചിരുന്നത് യാഥാസ്ഥിതികരായിരുന്നു . എന്നാൽ ഫെങ് ഷുയി കൂടുതൽ ആധുനിക യുഗത്തിൽ പ്രാധാന്യം വച്ചുപുലർത്തി. എന്നാൽ ഇന്ന് ഇത് രണ്ടും  നിങ്ങൾക്ക് വേണമെന്ന് ജ്യോത്സ്യന്മാരും പണ്ഡിതരും അഭിപ്രായപ്പെടുന്നു.

വാസ്തുപ്രകാരം കിടക്കകളും സോഫകളുമുൾപ്പെടെ  മനോഹരമാക്കിയ വീടുകൾ ഇന്ന് ആധുനികയുഗത്തിലും നമ്മൾക്ക് സാധിക്കും .മാത്രമല്ല ഇത് ഫെങ് ഷുയിയോട് ചേർന്ന് നടപ്പിലാക്കിയാൽ വീടിനുള്ളിൽ ഒരു പോസിറ്റിവ് എനർജി നിലനിർത്താൻ സാധിക്കും എന്നാണ് ജ്യോതിഷപണ്ഡിതമാരും വസ്തു വിദഗ്ധരും പറയുന്നത്. ബുദ്ധ ഫെയ്‌സിങ് കതകും കാറ്റിന്റെ സഹായത്തോടെ മണിനാദം കേൾക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള  ജനാലയും വീട്ടിൽ ഐശ്വര്യത്തെ പ്രദാനം ചെയ്യും.

ഈ രണ്ട് പുരാതന ശാസ്ത്രശാഖകൾക്ക് മിക്ക പ്രശ്നങ്ങൾക്കും   പരിഹാരം കാണാൻ സാധിക്കും എന്നാണ് പുരോഹിതന്മാർ പറയുന്നത്.. എവിടെയെല്ലാം ഈ രണ്ടു പുരാതന ശാസ്ത്രങ്ങൾ നടത്തിയാൽ മാറ്റങ്ങൾ ഉണ്ടാകുമെന്നുനോക്കാം

 

പൂജാമുറി

വീട്ടിൽ ഒരു പൂജാമുറി അത്   വീടിന്റെ അവിഭാജ്യഘടകമാണ്.  വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറി ഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ് . അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രവും ഫെങ് ഷുയി സംബന്ധിച്ചും  പ്രാധാന്യത്തോടെ വേണം പൂജാമുറി ഒരുക്കാൻ . പൂജാമുറി നിര്‍മാണത്തിലുണ്ടാകുന്ന പിഴവുകള്‍ ആ വീട്ടിലെ ഏല്ലാവരേയും ഒരു പോലെ ബാധിക്കുന്ന ഒന്നായതില്‍ ഇത് ഗൃഹനിര്‍മാണത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. എന്നാൽ ചിലർക്ക് വാസ്തുവിനെയും ഫെങ് ഷുയിയെയും തീരെ വിശ്വാസം ഉണ്ടാകില്ല. പക്ഷെ വിശ്വസിക്കാൻ പാകത്തിന് എന്തെങ്കിലും ഉണ്ടായാൽ അവർ അതിന്റെ പ്രാധാന്യം തിരിച്ചറിയും. പൂജാമുറിയിൽ നിന്നുള്ള ഓരോ മാറ്റങ്ങളും കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും അനുഭവിച്ചറിയാനാകും. വലിയ മാറ്റങ്ങളുടെ ആവശ്യം ഒരു പക്ഷെ മിക്ക പൂജാമുറികൾക്കും കാണുകയില്ല.

പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പ്രാർഥനയും ധ്യാനവും   വീടിന്റെ വടക്കുകിഴക്ക് സ്ഥാപിച്ചാൽ അത് ഏറ്റവും മികച്ചതായിരിക്കും. അതേപോലെ വീടിന്റെ കിഴക്ക് വടക്കേ മൂലയിലും പൂജാമുറി സ്ഥാപിച്ചാൽ ഐശ്വര്യം നിങ്ങളെ തേടിയെത്തും.പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നുണ്ട്. മാത്രമല്ല പൂജാമുറിയിൽ സ്ഥാപിക്കുന്ന വിഗ്രഹങ്ങൾക്ക്  6 ഇഞ്ചിൽ കൂടുതൽ ഉയരം ഉണ്ടാകാൻ പാടില്ല. കിടപ്പുമുറിയോട് ചേര്‍ന്നും ഒരിക്കലും പൂജാമുറി ഉണ്ടാക്കരുത്. ഇത് വീട്ടിൽ അപകടങ്ങൾ വരുത്തും. പൂജാമുറിയുടെ കാര്യത്തിൽ വസ്തു ശാസ്ത്രം അനുശാസിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഫെങ് ഷുയിയും പാലിച്ചുപോരുന്നത്.

 

ബെഡ്‌റൂമും സമ്പത്തും

ഒരു വീട്ടില്‍  കിടപ്പുമുറിയെന്നാല്‍ ഏറ്റവുമധികം സ്വകാര്യതയും വിശ്രമവും ലഭിക്കുമെന്നർത്ഥം. അതുകൊണ്ടുതന്നെ കിടപ്പുമുറിയെ സംബന്ധിച്ച് വാസ്തുു  ശാസ്ത്രപ്രകാരവും ഫെങ് ഷുയി പ്രകാരവും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. വാസ്തുു ശാസ്ത്രം പ്രകാരം മാസ്റ്റര്‍ ബെഡ് റൂം എപ്പോഴും തെക്ക് ഭാഗത്തായിരിക്കണം  സ്ഥിതി ചെയ്യേണ്ടത്. കുടുംബാംഗങ്ങള്‍ കിടപ്പുമുറിയായി ഉപയോഗിക്കുന്നത് ഈ മുറിയായിരിക്കണമെന്നും നിര്‍ബന്ധമാണ്. വടക്ക് ഭാഗത്താണ് കിടപ്പുമുറി സ്ഥിതിചെയ്യുന്നതെങ്കിൽ , കുടുംബത്തിലെ അസ്വസ്ഥത വർദ്ധിക്കാൻ ഇത് കാരണമാകും.

കിടക്കുന്നയാളുടെ തല കിഴക്കുവശത്തോ തെക്കുവശത്തോ ആകാം. മറിച്ചാകരുത്. നോർത്ത് പോളും സൗത്ത് പോളും കാന്തികവലയത്തിന്റെ സ്വാധീനമാണ് ഇതിൽ നിന്നും ലഭിക്കുക. എല്ലായ്പ്പോഴും വടക്കോട്ട് തല വച്ചുറങ്ങുന്നത് ഒഴിവാക്കുന്നതാകാം കുടുംബത്തിന്റെ ഐശ്വര്യത്തിനും നല്ലത്. കിടപ്പുമുറിയിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മോശം ആരോഗ്യത്തെയാകും നൽകുക. അതേപോലെ ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഫോട്ടോസ് എന്നിവ ബെഡ് റൂമിൽ സ്ഥാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനു   ഒന്നിലധികം നിലകൾ ഉണ്ടെങ്കിൽ, മാസ്റ്റർ ബെഡ് റൂം ഏറ്റവും മുകളിലത്തെ നിലയിലായിരിക്കണം സ്ഥാപിക്കേണ്ടത്. മാത്രമല്ല സീലിംഗ് സ്ഥാപിക്കുമ്പോൾ അത് ലെവൽ കറക്റ്റ് ആയിരിക്കണം ഒപ്പം മുറിയാനും പാടില്ല. ഇത് റൂമിൽ യൂണിഫോം ഊർജ്ജം നിലനിർത്തുന്നു. വടക്കു പടിഞ്ഞാറേ ദിക്കിൽ അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്താകണം കുട്ടികളുടെ കിടപ്പുമുറി.കോണ്‍ ദിക്കിലെ മുറികള്‍ ഒഴിവാക്കണം. ഇത് കുട്ടികളുടെ ഏകാഗ്രതശീലം വളർത്താനും

അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്താനും സഹായിക്കും.  അത് കൊണ്ടുതന്നെ ഇവരുടെ ബെഡ് റൂമിനോട് തന്നെ പഠനമുറിയും സ്ഥാപിക്കണം. എന്നാല്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കാന്‍ പണം   വടക്ക് ഭാഗത്ത് സൂക്ഷിക്കണം. സ്വർണ്ണാഭരങ്ങൾ തെക്കോട്ട് അഭിമുഖമായി സൂക്ഷിക്കണം.

 

വീടിന്റെ മറ്റ് ഭാഗങ്ങൾ

— ഡൈനിംഗ് റൂം പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കണം നിർമ്മിക്കാൻ.  ആയിരിക്കണം, ബകാസുരന്റെ വിശാലമായ വിശ്രമത്തിന്റെ പ്രതീകമാണ്  ഇവിടം .

—  നിങ്ങൾ വീട്ടിൽ ചെടികൾ നട്ടുവളർത്തുന്നതും  നന്നായിരിക്കും . എന്നാൽ നിങ്ങൾ കാക്ടസ് പോലുള്ള മുൾച്ചെടി സസ്യങ്ങൾ ഒഴിവാക്കണമെന്നും വടക്കും കിഴക്കും ചുവരുകളിൽ വളരുന്ന സസ്യങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്നു.

— വടക്കു-കിഴക്ക്, വടക്ക്-പടിഞ്ഞാറ്,  വടക്കു, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങൾ ഒരു പഠന മുറിക്ക് ഏറ്റവും അനുയോജ്യമാണ്, ഇത് കുട്ടികളുടെ ഏകാഗ്രതശീലം വളർത്താനും അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളര്‍ത്താനും സഹായിക്കും.

— വീടിന്റെ പ്രധാന കവാടത്തിൽ രണ്ട് പാനലുകൾ ഉണ്ടായിരിക്കണം. പുറംഭാഗത്തുള്ള പ്രധാന കവാടം വീട്ടിനുള്ളിലേക്ക് തുറക്കരുത്. വീടിനുള്ളിലെ വാതിലുകളിൽ നിന്നും കിറുകിറു ശബ്ദവും പാടില്ല.

— കുളിമുറി കിഴക്ക് അല്ലെങ്കിൽ വടക്കുഭാഗത്ത്, വേണം സ്ഥാപിക്കാൻ.  പക്ഷെ വടക്കുകിഴക്ക് ഭാഗത്താകാനും പാടില്ല. വാഷ് ബേസിൻ ബാത്റൂമിന്റെ കിഴക്ക് മതിൽ ഭാഗത്താകണം.

തെക്ക്-കിഴക്കെ മൂലയിൽ ഗെയ്സർ സ്ഥാപിക്കണം.

 

ഇന്റീരിയർ ഡെക്കറേഷൻ –  ഫെങ് ഷൂയി ഹോമുകൾ

ഫെംഗു ഷൂയി, വാസ്തു ശാസ്ത്രങ്ങൾ  പിന്തുടരാത്തവർക്ക് അല്പം അസാധാരണമായി ഇനി പറയുന്ന കാര്യങ്ങൾ  തോന്നാം, എന്നാൽ ഇപ്പോൾ തിരഞ്ഞെടുക്കാൻ പലതരം ഇനങ്ങൾ ഉണ്ട്. നിങ്ങളുടെ ഇഷ്ടപ്രകാരം   നിങ്ങളുടെ ഇഷ്ടത്തെ സ്വീകരിക്കാൻ കഴിയും. ആളുകൾ മുൻപ് ഗിഫ്റ്റായിട്ടാണ് ലാഫിങ് ബുദ്ധയെ  നൽകിയിരുന്നത്. ഇപ്പോൾ വ്യത്യസ്തങ്ങളായ ബുദ്ധ വിഗ്രഹങ്ങൾ ഉണ്ട്. ഇത് വീട് അലങ്കരിക്കാനും വീട്ടിൽ പോസിറ്റിവ് എനെർജിയെ നിലനിർത്താനും സഹായിക്കും. ഫെങ് ഷുയി പ്രകാരം വീടിനുളിൽ ജലസ്രോതസ് സ്ഥാപിക്കുന്നതും നല്ലതാണ്.

അനുകൂല ഊർജം നിറഞ്ഞ ഒരു ഭവനം ഒരു ഊർജസരസ്സാണ്. സരസിൽ നിന്നും ശാന്തമായി ഇടമുറിയാതെ മെല്ലെ ഒഴുകുന്ന ജലം പോലെ ഗൃഹത്തിലെ ഊര്‍ജം നമ്മുടെ എല്ലാ കാര്യത്തിലും നമ്മെ അനുഗമിക്കുന്നു.

ഫെങ് ഷൂയി ടിപ്പുകൾ പ്രകാരം ചില നുറുങ്ങുകൾ മനസ്സിൽ  സൂക്ഷിക്കാം. ബുദ്ധപ്രതിമയോ ബാംബൂ ചെടിയോ ഒരിക്കലും നിങ്ങൾ സ്വയം  വാങ്ങാതെ ഇരിക്കുക.അത് അപ്രതീക്ഷിതമായി വന്നു ചേരണം.

ബുദ്ധന്റെ വിഗ്രഹം നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിൽ സൂക്ഷിച്ചാൽ അത് കുടുംബാംഗങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യും.

 

90% ൽ കൂടുതൽ വാസക്കാർ വാസ്തു നിർമിതമായ  വീടുകൾ ഇഷ്ടപ്പെടുന്നു – ഹൗസിങ് നടത്തിയ ഒരു പഠനം

രാജ്യത്ത് എട്ട് പ്രമുഖ നഗരങ്ങളിൽ നടത്തിയ ഒരു  പഠനത്തിൽ, വീട് വാങ്ങുന്നവർ ഏതാണ്ട് 93 ശതമാനവും വാസ്തു അനുയോജ്യമായ വീടുകൾ അന്വേഷിക്കുന്നു .ഒരു പ്രോപ്പർട്ടി തിരഞ്ഞെടുക്കുമ്പോൾ 33% വാങ്ങുന്നവർ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടിൽ ‘ദിശകൾ’  ആണെന്ന് കണക്കാക്കുന്നു.വാസ്തു നിർമിതമായ വീട് സ്വന്തമാക്കാനായി വീട്ടുകാർ രൂപകൽപ്പനയിൽ വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധത വരെ പ്രകടിപ്പിച്ചു! ഇവിടെ സർവേയിൽ നിന്നും എല്ലാ കണ്ടെത്തലുകളും വായിക്കുക: http://bit.ly/1RBrkzZ

രണ്ടു ശാസ്ത്രങ്ങളിലും ധാരാളം സിദ്ധാന്തങ്ങളും പഠിപ്പിക്കലുമുണ്ട്. ഒരാൾക്ക് ഇത് ആശയക്കുഴപ്പത്തിലാകുന്നത് സ്വാഭാവികമാണെങ്കിലും തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. നിങ്ങളുടെ ജീവിതത്തിലെ നല്ല ഊർജ്ജവും സമാധാനവും കൊണ്ടുവരാൻ വാസ്തു കുറിപ്പുകളും ചില  ഫെങ് ഷുയി നുറുങ്ങുകളും പരീക്ഷിക്കുക.

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)
Exit mobile version