സെക്ഷന്‍ 194IA പ്രകാരം ഉപഭോക്താവിന് 1% നികുതി കുറവില്‍ വസ്തു വാങ്ങാം


ഇടപാടിന്റെ മൂല്യം 50 ലക്ഷമോ അതിലധികമോ ആയാല്‍, സ്ഥാവരസ്വത്തുക്കള്‍ വാങ്ങുന്നയാള്‍ക്ക് നികുതി കുറയ്ക്കാം

സ്ഥാവരസ്വത്തുക്കളുടെ ഇടപാടില്‍ വ്യാപകമായി നടക്കുന്ന കള്ളപ്പണം പരിശോധിക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ നിയമം പുറപ്പെടുവിച്ചു. വസ്തു വാങ്ങുമ്പോള്‍ ഉപഭോക്താവിന് വസ്തുവിന്മേല്‍ നികുതി കുറയ്ക്കാനാകും.

 

ഈ നിയമത്തില്‍ ഉള്‍പ്പെടുന്ന വസ്തുവകകള്‍

വസ്തു ഇടപാടിന്റെ മൂല്യം 50 ലക്ഷത്തിലോ അതിനു മുകളിലോ ആയാല്‍, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194IA പ്രകാരം ഉപഭോക്താവിന് 1% നികുതി കുറവില്‍ വസ്തു വാങ്ങാം. വാസയോഗ്യമായ വസ്തു, വാണിജ്യ സംബന്ധമായ വസ്തു അല്ലെങ്കില്‍ ഭൂമി എന്നിവയിലാണ് ഈ നിയമം ബാധകമാകുന്നത്. എന്നാല്‍, കൃഷിയോഗ്യമായ ഭൂമിയില്‍ ഈ നിയമം ബാധകമല്ല.

 

എപ്പോഴാണ് ടിഡിഎസ് കുറയ്‌ക്കേണ്ടത്, അത് എങ്ങനെ അടയ്ക്കും?

കൈമാറ്റ ഇടപാടുകളില്‍ വസ്തു വാങ്ങാന്‍ വരുന്ന ആള്‍ക്ക് ടിഡിഎസ് കുറയ്ക്കാം. അടുത്ത മാസം അവസാനം 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് ടിഡിഎസ് തുക കേന്ദ്ര ഗവണ്‍മെന്റിന്റെ ക്രെഡിറ്റിലോ ചലാന്‍ (26QB) വഴിയോ അടയ്‌ക്കേണ്ടതാണ്. ഒന്നില്‍ കൂടുതല്‍ ഉപഭോക്താവോ വില്‍പ്പനക്കാരനോ ഉണ്ടെങ്കില്‍ മറ്റൊരു ഫോമില്‍ 26QB എന്ന ചെലാനില്‍ അടയ്ക്കണം. ഉപഭോക്താവിന്റെയും വില്‍പ്പനക്കാരന്റെയും വിവരങ്ങള്‍ ഓരോ ഫോമില്‍ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതുമാണ്.

 

ടിഡിഎസ്സിന്റെ പണം അടയ്ക്കുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍

ടിഡിഎസ് കുറയ്ക്കുന്നതിനും കേന്ദ്രഗവണ്‍മെന്റിന് പണം അടയ്ക്കുന്നതിനും ഉപഭോക്താവിന് ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നികുതി അടയ്ക്കുന്നതിനുവേണ്ട ഫോം പൂരിപ്പിക്കുന്നതിന് വിശദമായ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: http://www.incometaxindia.gov.in/Pages/tds-sale-of-immovable-property.aspx

സാധാരണയായി, എല്ലാവരും നികുതി കുറയ്ക്കാന്‍ ഉത്തരവാദിത്വമുള്ളവരാണ്. അതുപോലെതന്നെ, അവര്‍ക്ക് ടാന്‍ (ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട് നമ്പര്‍) നമ്പര്‍ ലഭിക്കും. സ്ഥാവരസ്വത്തിന്മേലുള്ള നികുതിയില്‍ ഉപഭോക്താവിന് ടാന്‍ ലഭിക്കില്ല. 26QB എന്ന ഫോമില്‍ ഉപഭോക്താവിന്റെയും വില്‍പ്പനക്കാരന്റെയും പേര്, വിലാസം, പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഈമെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്. വസ്തുവിന്റെ പൂര്‍ണ്ണ വിലാസം, കരാറിന്റെ ദിവസം, മൊത്തം മൂല്യം, അടച്ച തീയ്യതി എന്നിവയും ഉള്‍പ്പെടുത്തണം. വില്‍പ്പനക്കാരന്റെ പാന്‍ നമ്പര്‍ ശരിയാണോയെന്ന് ഉപഭോക്താവ് ഉറപ്പുവരുത്തണം. അല്ലെങ്കില്‍, വില്‍പ്പനക്കാരന് നികുതി ഇളവ് കിട്ടുകയുമില്ല, ഫോമില്‍ നല്‍കിയിരിക്കുന്ന പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ അനുസരിച്ച് രൂപയുടെ ഒഴുക്കുണ്ടാകും.

ടിഡിഎസ് ഓണ്‍ലൈനായോ അല്ലാതെയോ ചലാന്‍ മുഖേനയോ അടയ്ക്കാം. ആദായ നികുതി വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ ബാങ്ക് വിശദാംശങ്ങള്‍ പുതുക്കും. 16B എന്ന ടിഡിഎസ് ഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ വില്‍പ്പനക്കാരന് സമര്‍പ്പിക്കണം.

 

കുറഞ്ഞ കിഴിവ്

സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിക്കാനായി ചില ടിഡിഎസ് നിബന്ധനകള്‍ക്കായി ആദായ നികുതി ഓഫീസുമായി പണം കൈപറ്റുന്നയാള്‍ ബന്ധപ്പെടണം. അപ്പോള്‍, അയാള്‍ക്ക് കുറഞ്ഞ നിരക്കില്‍ നികുതി  ഇളവ് ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, സ്ഥാവരസ്വത്തുക്കള്‍ക്ക് നികുതി ഇളവില്‍ ഒരു കരാറും ഉണ്ടായിരിക്കുന്നതല്ല. 50 ലക്ഷം പരിഗണനയില്‍ എത്തിയാല്‍ ഉപഭോക്താവും വില്‍പ്പനക്കാരനും നിര്‍ബന്ധമായും നികുതി കുറയ്ക്കണം.

(35 വർഷത്തെ അനുഭവമുള്ള  ഒരു നികുതി, ഹോം ഫിനാൻസ് വിദഗ്ദ്ധനാണ് എഴുത്തുകാരൻ)

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Comments

comments