കിടപ്പുമുറിക്ക്‌ വേണ്ട വാസ്തു വിദ്യകള്‍


ചിലപ്പോള്‍, ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങളുടെ ഭാഗ്യത്തിലേക്ക് തിരിയാന്‍ കഴിയും. നിങ്ങളുടെ കിടപ്പുമുറി എങ്ങനെയാണ് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയെന്ന് വാസ്തുശാസത്രം കാണിച്ചുതരുന്നു. മാത്രമല്ല, ദമ്പതിമാര്‍ക്ക് കൂടുതല്‍ അടുക്കാനും വാസ്തുശാസത്ര നുറുങ്ങു വിദ്യകള്‍ പ്രയോജനകരമാകുന്നു

സുനൈന മെഹ്ത, മുംബെയിലെ ഒരു വീട്ടമ്മയാണ്. എന്നും ഭര്‍ത്താവുമായി വഴക്കാണ്. ചെറിയ കാര്യങ്ങളെ ചൊല്ലിയുള്ള വഴക്കായിരുന്നു. പക്ഷേ, ചൂടേറിയ വാചകങ്ങളിലേക്ക്  വഴക്ക് അതിരുകടക്കാറുണ്ട്. പിന്നീട്, സുനൈന തികച്ചും അസാധാരണമായ ചില കാര്യങ്ങള്‍ ചെയ്തു. കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന പൊട്ടിയ സിഡികളും, ഡിവിഡി പ്ലെയറും പുറത്താക്കുകയും മുറി പു:നക്രമീകരിക്കുകയും ചെയ്തു.ഇതിനുശേഷം, വീട്ടിലേക്ക് ദാമ്പത്യ ജീവിതസുഖം തിരിച്ചുവന്നെന്ന് സുനൈന പങ്കുവെച്ചു.

സുനൈന നമ്മൾ സാധാരണ വൃത്തി ആക്കുന്നത് പോലെ അല്ല കിടപ്പുമുറി വൃത്തിയാക്കിയത്. കിടപ്പുമുറി പു:നക്രമീകരിക്കുന്ന സമയത്ത് വാസ്തുശാസത്രയുടെ നിയമങ്ങളാണ് പിന്തുടര്‍ന്നത്. ചുവരില്‍ നിന്നും കരയുന്ന സ്ത്രീയുടെ ഓയില്‍ പെയിന്റിംഗ് മാറ്റി, സുനൈന പറഞ്ഞു

‘തച്ചുശാസ്ത്രത്തിന്റെ ഇന്ത്യന്‍ പ്രപഞ്ച ശാസ്ത്രമാണ് വാസ്തുശാസ്ത്രം. ഒരാളുടെ ജിവിതത്തിലേക്ക് സമ്പത്ത്, സന്തോഷം, സൗഹാര്‍ദ്ദം എന്നിവ സൃഷ്ടിക്കാന്‍ വാസ്തുശാസ്ത്ര സഹായിക്കുന്നു. ഒരു നല്ല ജീവിതം ഉറപ്പുവരുത്താന്‍ താളവും തുലനവും ഉണ്ടാക്കാന്‍ ഇതിന് കഴിയുന്നു’, എഴുത്തുകാരനും വാസ്തു വിദഗ്ധനുമായ ഡോ. നിതീന്‍ പര്‍മാര്‍ വെളിപ്പെടുത്തി.

കിടപ്പുമുറി ഒരു വിശ്രമസ്ഥലം എന്ന രീതിയില്‍ എങ്ങനെ മെച്ചപ്പെടുത്താന്‍ വാസ്തു നിങ്ങളെ എങ്ങനെ സഹായിക്കുമെന്നത് ചുവടെ ചേര്‍ക്കുന്നു…

 

ഏത് ദിശ?

‘മാതൃകാപരമായി, തെക്ക്- പടിഞ്ഞാറ് ദിശയിലുള്ള കിടപ്പുമുറി വീട്ടുടമസ്ഥന് നല്ല ആരോഗ്യവും സമൃദ്ധിയും ദീര്‍ഘായുസ്സും പ്രദാനം ചെയ്യുന്നു. വീടിന്റെ വടക്ക്- കിഴക്ക് അല്ലെങ്കില്‍ തെക്ക്- കിഴക്ക് ദിശയിലുള്ള കിടപ്പുമുറികള്‍ ഒഴിവാക്കണം. തെക്ക്- കിഴക്ക് ദിശയിലുള്ള കിടപ്പുമുറികള്‍ ദമ്പതികള്‍ തമ്മില്‍ കലഹത്തിന് വഴിതെളിക്കുകയും വടക്ക്- കിഴക്ക് ദിശയിലുള്ള കിടപ്പുമുറികള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുന്നു. വീടിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ ഉള്ള കിടപ്പുമുറിയാണ് കുട്ടികള്‍ക്ക് നല്ലത്’, ഡോ. പര്‍മാര്‍ പറഞ്ഞു.

 

കിടക്കയുടെ സ്ഥാനം

വാസ്തുപ്രകാരം, നിങ്ങളുടെ കിടക്ക കിഴക്കോ തെക്കോ ആയി വയ്ക്കണം. അതിഥി മുറിയില്‍ പടിഞ്ഞാറ് ദിശയിലേക്ക് കിടക്ക ഇടണം. മരത്തടി കൊണ്ടുള്ള കിടക്കയാണെങ്കില്‍ ഏറെ ഉത്തമം. ലോഹ കിടക്കയാണെങ്കില്‍ നെഗറ്റീവ് ചലനങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല, ദമ്പതികള്‍ രണ്ട് കിടക്കകളില്‍ കിടക്കാതെ ഒരു കിടക്കയില്‍ കിടക്കണം.

 

കണ്ണാടി

നിങ്ങളുടെ ഡ്രസ്സിംഗ് ടേബിളിന് മുമ്പില്‍ കണ്ണാടി ഉണ്ടെങ്കില്‍ സൂക്ഷിക്കണം. വാസ്തു പ്രകാരം, നിങ്ങളുടെ കിടക്കയുടെ മുന്നില്‍ ഒരു കണ്ണാടി വയ്ക്കുന്നത് അശുഭമായതിനാല്‍ അത് ഒഴിവാക്കണം.

 

ഉപകരണങ്ങളെ പുറത്താക്കുക

കിടപ്പുമുറിയിലെ ശാന്തതയെ ശല്യപ്പെടുത്തുന്നതെന്തോ അത് ഒവിവാക്കുക. ടെലിവിഷന്‍ പോലും മാറ്റണം. ഒരു ഉപകരണം മാത്രമാണ് ഉള്ളതെങ്കില്‍ അത് കിടക്കയില്‍ നിന്നും കുറച്ചു അകലെ മാറ്റി സ്ഥാപിക്കുക. ടിവി സ്‌ക്രീന്‍ കിടക്കയുടെ എതിര്‍വശത്ത് കണ്ണാടിക്ക് തുല്യമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. കംപ്യൂട്ടര്‍, ടെലിവിഷന്‍, ഉയര്‍ന്ന വൈദ്യുത ശക്തിയുള്ള മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ദോഷകരമായ റേഡിയേഷനുകളാണ് പുറത്തുവിടുന്നത്, ആയതിനാല്‍ അവയെല്ലാം ഒഴിവാക്കണം, ഡോ. പര്‍മാര്‍ നിര്‍ദ്ദേശിച്ചു.

 

ഏത്  നിറമുള്ള പെയിന്റ്?

നിറങ്ങള്‍ നമ്മുടെ ലോകത്തെ മാത്രമല്ല പ്രകാശമാനമാക്കുന്നത്. അത് നമ്മുടെ മാനസീകാവസ്ഥയെയും ആരോഗ്യത്തെയും സന്തോഷത്തെയും ബാധിക്കും. മാതൃകാപരമായി, കിടപ്പുമുറിയില്‍ ഓഫ്- വൈറ്റ് പെയിന്റ് പിങ്ക്, ക്രീം എന്നീ നിറങ്ങള്‍ ഉപയോഗിക്കുക. ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. മുറി നന്നായി ഒരുക്കുകയും വ്ൃത്തിയാക്കിയിടുകയും ചെയ്യണം, ക്ലാസിക്കല്‍ വാസ്തു, ഫെങ് ഷ്യു വിദ്ഗധനുമായ ഡോ. സ്‌നേഹല്‍ ദേശ്പാണ്ഡ്യെ പറഞ്ഞു.

 

ഇവയെ പുറന്തള്ളുക

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ക്ലോക്കുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഒടിഞ്ഞ കരകൗശല ഉത്പ്പന്നം എന്നിവ മുറിയില്‍ നിന്നും ഒഴിവാക്കണം. അലങ്കോലമായി കിടക്കുന്നവ വീട്ടിലെ ഊര്‍ജ്ജം ഇല്ലാതാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. നേഹല്‍ വിശദീകരിച്ചു. കിടപ്പറയില്‍, ജലധാരകള്‍, അക്വേറിയങ്ങള്‍, യുദ്ധരംഗങ്ങളും തനിച്ചു നില്‍ക്കുന്ന പെണ്ണിന്റെയും ചിത്രങ്ങള്‍ ഒഴിവാക്കണം.

 

അരോമാതെറാപ്പി

ഗന്ധവും പരിമളസുഗന്ധവും ശക്തമായാല്‍ മാനോനിലയെയും ആത്മാവിനെയും ഉയര്‍ത്താന്‍ സാധിക്കും. അതിനാല്‍, നിങ്ങളുടെ മുറി ഉന്മേഷപൂരിതമാണെന്ന് ഉറപ്പുവരുത്തുകയും പരിമള സുഗന്ധമുള്ള മെഴുകുതിരികളോ തൈലങ്ങളോ മുറിയില്‍ വിതറുകയോ ചെയ്യണം. കിടപ്പുമുറിയുടെ തെക്ക്- പടിഞ്ഞാറ് ഭാഗത്തായി ചുവന്ന റോസയുടെ സ്ഥടികങ്ങള്‍ സ്ഥാപിക്കുന്നത് ദാമ്പത്യ ജീവിതത്തിന് ഊര്‍ജ്ജം പകരുമെന്ന് നേഹല്‍ പറഞ്ഞു.

 

കൂടുതല്‍ നുറുങ്ങു വിദ്യകള്‍

 • വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ ഉള്ള മെത്ത ഒഴിവാക്കുക.
 • മെത്ത എപ്പോഴും തലയ്ക്ക് വിശ്രമം നല്‍കുന്നത് ആവണം. ഉറങ്ങുമ്പോള്‍ നിങ്ങളുടെ തലയ്ക്ക് പുറകില്‍ ജാലകം തുറക്കരുത്.
 • കിടക്കയ്ക്ക് മുകളിലുള്ള റൗണ്ട് പരിധി ഒഴിവാക്കുക.
 • ഒരു തലയ്ക്കു മുകളില്‍ തലയണ വെച്ച് ഉറങ്ങരുത്.
 • മരിച്ച പൂര്‍വികരുടെ ചിത്രങ്ങള്‍ ചുമരില്‍ തൂക്കരുത്.
 • കിടപ്പുമുറിയില്‍ ക്ഷേത്ര സംബന്ധിയായതൊന്നും സ്ഥാപിക്കരുത്.
 • തകര്‍ന്ന വസ്തുക്കള്‍ നീക്കംചെയ്യുക.
 • ഉപയോഗത്തിലില്ലാത്തപ്പോള്‍ ടോയ്‌ലറ്റിന്റെ വാതില്‍ അടയ്ക്കുക.
 • ആഴ്ചയില്‍ ഒരിക്കലെങ്കിലും കടല്‍ ഉപ്പ് ചേര്‍ത്തിട്ടുള്ള വെള്ളം ഉപയോഗിച്ച് തുടയ്ക്കണം

 

Was this article useful?
 • 😃 (0)
 • 😐 (0)
 • 😔 (0)

Comments

comments