ഈ ഉത്സവകാലത്ത് ഗൃഹപ്രവേശനത്തിനുള്ള നുറുങ്ങുവിദ്യകള്‍


ഒരു വസ്തു വാങ്ങിക്കുമ്പോൾ ജനങ്ങൾ പൊതുവെ ശുഭ മുഹൂർത്തത്തെക്കുറിച്ചും ഗൃഹപ്രവേശത്തെക്കുറിച്ചും വളരെ ശ്രദ്ധാലുക്കളാണ്. ഗൃഹപ്രവേശം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം

ശുഭ മുഹൂര്‍ത്തം, അത് ഇന്ത്യക്കാര്‍ സവിശേഷമായി അനുഷ്ഠിച്ചുപോരുന്ന ഒന്നാണ്. ഒരു വസ്തു വാങ്ങുന്നതിനോ പുതിയ വീട് മാറുന്നതിനോ ആണ് ശുഭ മുഹൂര്‍ത്തം പ്രധാനമായും നോക്കുന്നത്. മംഗളകരമായ ദിവത്തില്‍ ഗൃഹപ്രവേശനം നടത്തുന്നത് നല്ല ഭാഗ്യമുണ്ടാക്കും എന്നാണ് വിശ്വാസം.

ആദ്യമായി ഒരാള്‍ പുതിയ വീട്ടിലേക്ക് കയറുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങ് നടത്തുന്നു. അത് ഉടമയ്ക്ക് മ്ത്രമല്ല മുഴുവന്‍ കുടുംബത്തിനും പ്രധാനമാണ്, വാസ്തു- ജ്യോതിഷശാസ്ത്ര വിദഗ്ധന്‍ ജയശ്രീ ധമാനി പറഞ്ഞു. വാസ്തുശാസ്ത്ര പ്രകാരം, പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് ഒരു വീട് നിര്‍മ്മിക്കുന്നത്. സൂര്യന്‍, ഭൂമി, ജലം, അഗ്നി, വായു എന്നിവയാണവ. വീടുകളില്‍ ഈ പഞ്ചഭൂതങ്ങളുടെ ശരിയായ ക്രമപ്പെടുത്തല്‍ സന്തോഷം, നല്ല ആരോഗ്യം, സമൃദ്ധി എന്നിവ പ്രദാനം ചെയ്യുന്നു.

മംഗളകരമായ ഒരു സമയത്ത് വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ജീവിതം എളുപ്പമാവുകയും പുതിയ വീട്ടിലേക്ക് മാറിയതിനുശേഷം കുടുംബത്തിന് വേണ്ടി കുറഞ്ഞ രീതിയില്‍ പോരാട്ടമുണ്ടാവുകയുള്ളു. ചില മുഹൂര്‍ത്തത്തിന് ചില ദിവസങ്ങള്‍ അനുകൂലമാകുന്നു. വാസന്ത് പഞ്ചമി, അക്ഷയ ത്രിതീയ, ഗുഡ് പദ്വ, ദുശ്ശെഹ്‌റ (വിജയദശമി എന്നും പറയുന്നു) എന്നീ ദിവസങ്ങള്‍ മുഹൂര്‍ത്തത്തിന് അനുകൂല ദിവസങ്ങളാണ്.  ഉത്തരായന, ഹോളി, അധിക്മാസ്, ശ്രദ്ധ പക്ഷ എന്നിവ പ്രതികൂല ദിവസങ്ങളും.

ദുശ്ശെഹ്‌റയുടെ അന്ന് നടത്തുന്ന ഗൃഹപ്രവേശനത്തിന് മംഗളകരമായ ഒരു ദിവസത്തിന്റെ ആവശ്യമില്ല. കാരണം, ഓരോ നിമിഷവും ശുഭസൂചകമായി കരുതപ്പെടുന്നു. ഗൃഹപ്രവേശനത്തിന് മുമ്പ് പതിവായി ഒരു കലാഷ് പൂജ നടത്താറുണ്ട്.

ഈ ചടങ്ങില്‍, ഒരു ചെമ്പുപാത്രത്തില്‍ വെള്ളവും 9 തരത്തിലുള്ള ധാന്യങ്ങളും നാണയവും നിറച്ചുവയ്ക്കുന്നു. ഒരു പുരോഹിതന്‍ മന്ത്രങ്ങള്‍ ചൊല്ലുന്നതോടൊപ്പം പാത്രത്തില്‍ ഒരു നാളികേരം എടുത്തുകൊണ്ട് വീട്ടിലേക്ക് കയറുന്നതാണ് ചടങ്ങ്.

 

ഗൃഹപ്രവേശനത്തിന് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും

വീട് പൂര്‍ണ്ണമായി പൂര്‍ത്തിയായാല്‍ മാത്രമേ പുതിയ വീട്ടിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു. പെയിന്റ് അടിച്ചും മേല്‍ക്കൂരകള്‍ വാതിലുകള്‍, ജനാലകളെല്ലാം തയ്യാറാക്കുകയും വേണം, വാസ്തു പ്ലസിന്റെ വാസ്തു വിദഗ്ധന്‍ നതീന്‍ പര്‍മാര്‍ പറഞ്ഞു.

വാസ്തു പുരുഷും മറ്റു ദൈവങ്ങളും ആരാധിക്കപ്പെടുന്നു

വീടിന്റെ പ്രധാനകവാടമാണ് സമൃദ്ധിയും നല്ല മന:സ്ഥിതിയും തരുന്ന ഉറവിടം. മംഗളസൂചകങ്ങളായ സ്വാസ്തിക ലക്ഷ്മി കാലുകള്‍ വാതില്‍പ്പടിയില്‍ അലങ്കരിക്കണം. മാവിന്‍ ഇലകളും ജമന്തിപ്പൂവും കൊണ്ടുണ്ടാക്കിയ ടോറന്‍ പ്രവേശനവാതിലില്‍ തൂക്കണം. വീട്ടിലെ പൂജാമുറി വടക്ക്- കിഴക്ക് ദിശയിലായിരിക്കണം, പര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

ഗൃഹപ്രവേശന ചടങ്ങ് ലളിതം അല്ലൈങ്കില്‍ വിശാലമായിരിക്കണം. സാധാരണയായി, നെഗറ്റീവ് ശക്തികളെ ഇല്ലാതാക്കാന്‍ ഹവാന്‍ നടത്തുന്നു. ഗണേശ പൂജ, നവഗ്രഹ ശാന്തി (9 ഗ്രഹങ്ങളുടെ ആരാധന), വാസ്തു പൂജ, എന്നിവയെല്ലാം നടത്തുന്നു. ഗൃഹപ്രവേശനത്തിന് ക്ഷണിക്കപ്പെട്ട പുരോഹിതന്മാര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം ഭക്ഷണം നല്‍കണം. ഗൃഹപ്രവേശന ചടങ്ങുകള്‍ പൂര്‍ത്തിയായാല്‍ ഉടമസ്ഥന് പുതിയ വീട്ടിലേക്ക് മാറാം.

 

പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് വേണ്ട നുറുങ്ങു വിദ്യകള്‍

  • മംഗളകരമായ ദിനങ്ങളില്‍ ഗൃഹപ്രവേശനം നടത്തണം. വിഗ്രഹങ്ങള്‍ കിഴക്കു ദിശയില്‍ ദർശനത്തിനു  വയ്ക്കണം.
  • പൂജയ്ക്കു മുമ്പ് വീട് നന്നായി വൃത്തിയാക്കണം. നിലം ഉപ്പ് ഉപയോഗിച്ച് തുടയ്ക്കണം
  • വീട്ടില്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ വലതു പാദം ആദ്യം വയ്ക്കണം
  • സിംഹ ദ്വാര കൊണ്ട് പ്രധാന വാതില്‍ അലങ്കരിക്കണം. ഇത് വാസ്തു പുരുഷ മുഖമാണ്. മാവിന്‍ ഇലകളും പുതിയ പൂക്കളുമൊക്കെ ഉപയോഗിച്ച് വാതില്‍ അലങ്കരിക്കണം.
  • അരിമാവിന്‍ പൊടി ഉപയോഗിച്ച് രംഗോളികള്‍ വരച്ച് തറയില്‍ അലങ്കരിക്കണം. രംഗോളികളെ ലക്ഷ്മീ ദേവിയെ ക്ഷണിക്കുന്നതായി കരുതപ്പെടുന്നു.
  • ചുറ്റുപാടമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കാനായി ഹവാന്‍ (ഔഷധസസ്യങ്ങളും തടികളും കത്തിക്കുന്നു) നടത്തുന്നു.

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Comments

comments