പ്രധാന കവാടത്തിന് വാസ്തു ശാസ്ത്രത്തിന്റെ നുറുങ്ങു വിദ്യകള്‍


മനോഹരമായി ആകർഷകമാവുന്നതിനു പുറമേ, വാസ്തു ശാസ്ത്ര അനുസരിച്ച്, വീട്ടിലെ പ്രധാന വാതിൽ / പ്രവേശനം ശരിയായ ദിശയിലായിരിക്കണം

വാസ്തു ശാസ്ത്ര പ്രകാരം, ഒരു വീടിന്റെ പ്രധാന കവാടം കുടുംബത്തിന്റെ പ്രവേശന സ്ഥലം മാത്രമല്ല ഊര്‍ജ്ജ ഉറവിടം കൂടിയാണ്. പ്രധാന കവാടം എന്നത് പുറം ലോകത്തില്‍ നിന്നും വീടുമായി ബന്ധിപ്പിക്കുന്ന ഒരു പരിവര്‍ത്തന മണ്ഡലമാണ്. ‘സന്തുഷ്ടിയും സൗഭാഗ്യവും വീട്ടില്‍ പ്രവേശിക്കുന്ന ഇടവുമാണ’്, മുംബൈയിലെ വാസ്തു ഉപദേശകന്‍ നിതീന്‍ പര്‍മാറിന്റെ വാക്കുകള്‍. അതിനാല്‍, ഒരു വീടിനെ സംബന്ധിച്ചിടത്തോളം പ്രധാന കവാടം അവിഭാജ്യ ഘടകമാണ്. ‘ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയ പ്രോത്സാഹിപ്പിക്കുന്ന കോസ്മിക് ഊര്‍ജ്ജത്തെ അത് അകറ്റി നിര്‍ത്തുന്നത് മാത്രമല്ല, അത് വീടിന്റെ മുഖ്യ ആകര്‍ഷണം കൂടിയാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

പ്രധാന വാതിലിന്റെ ദിശ

പ്രധാന കവാടം എല്ലായ്‌പ്പോഴും വടക്ക്, വടക്ക്- കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളില്‍ ആയിരിക്കണം. തെക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് (വടക്കുഭാഗത്ത്), തെക്ക്- കിഴക്ക് (കിഴക്കോട്ട്) എന്നീ ദിശകളിലേക്കുള്ള പ്രധാന കവാടങ്ങള്‍ പ്രധാനമായും ഒഴിവാക്കണം. തെക്ക്- പടിഞ്ഞാറുള്ള വാതിലുകള്‍ ഈയ്യത്തിന്റെ മെറ്റല്‍ ശിലയോ വളയമോ ഉപയോഗിച്ചും വടക്ക്- പടിഞ്ഞാറുള്ള വാതിലുകള്‍ പിച്ചള ശിലയോ വളയമോ ഉപയോഗിച്ചും തെക്ക്- കിഴക്ക് ദിശയിലുള്ള വാതില്‍ ചെമ്പ് വളയം ഉപയോഗിച്ചും ശരിയാക്കാന്‍ കഴിയുമെന്ന് പാർമെർ നിർദേശിച്ചു .

വീടിന്റെ മറ്റേത് വാതിലിനേക്കാളും വലിയ കവാടം വളരെ വലുതായിരിക്കുകയും ഘടികാര ദിശയില്‍ തുറക്കുന്നതുമാകണം. പ്രധാന വാതിലിനു സമാന്തരമായി ഒരേ നിരയിൽ  മൂന്നു വാതിലുകള്‍ വരുന്നത് വാസ്തുപരമായി തെറ്റാണ് കാരണം അത് വീടിന്റെ സന്തോഷത്തെ ഇല്ലാതാക്കുന്നു .

 

പ്രധാന കവാടത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍

 • തടികൊണ്ട് ഉണ്ടാക്കിയ വാതില്‍ പ്രധാന കവാടത്തിന് ഏറ്റവും മംഗള സൂചകമാണ്.
 • തെക്ക് ദിശ: വാതില്‍ മരം, ലോഹങ്ങള്‍ എന്നിവയുടെ സംയോജനം ആയിരിക്കണം
 • പടിഞ്ഞാറ്: മെറ്റല്‍ നിര്‍മ്മിതമായിരിക്കണം
 • വടക്ക് ദിശ: വാതിലില്‍ വെള്ളി നിറം കൂടുതല്‍ വേണം
 • കിഴക്ക്: മരത്തടികൊണ്ട് നിര്‍മ്മിക്കുകയും പരിമിതമായ ലോഹങ്ങള്‍കൊണ്ട് അലങ്കരിക്കുകയും വേണം

 

പ്രധാന കവാടത്തിന് ചുറ്റുമുള്ള അലങ്കാരം

ഒരു വൃത്തിയുള്ള വീടിനെ സംബന്ധിച്ചിടത്തോളം അതിന്റെ പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കുന്നത് പ്രവേശന കവാടത്തില്‍ ആയിരിക്കും. പ്രധാന കവാടത്തിന് അടുത്തായി ചവറ്റുകൊട്ട, ഒടിഞ്ഞ കസേരകളോ സ്റ്റൂളുകളോ എന്നിവ വയ്ക്കാന്‍ പാടില്ലെന്ന്  മുംബൈയിലെ ഹോളിസ്റ്റിക് ഹീലർ കാജാള്‍ രോഹിറ .

‘പ്രധാന കവാടത്തിനു ചുറ്റുമുള്ള പ്രദേശത്തിന് മതിയായ വെളിച്ചം വേണം. കവാടത്തിന് എതിരായി കണ്ണാടി വയ്ക്കരുത്, കാരണം അത് വാതിലില്‍ പ്രതിഫലനം ഉണ്ടാക്കും, അത് ഊര്‍ജ്ജം തരിച്ചടിക്കാന്‍ സാധ്യതയുണ്ട്,’ രോഹിറ പറഞ്ഞു.

വാസ്തു ശാസത്രപരമല്ലാതെ നിര്‍മ്മിച്ച വീട് അല്ലാത്തതിനാല്‍ ഒരു ഡസനോളം ഫഌറ്റുകള്‍ ടാനിയ നിരസിച്ചു. പ്രധാന കവാടം വാസ്തു ശാസത്രപരമായി കിഴക്കോട്ട് ദര്‍ശനം വച്ചതല്ലാത്തതിനാലാണ് നിരസിച്ചത്.  ‘എന്റെ വീടിന്റെ പ്രധാന കവാടം സ്വര്‍ണ്ണം ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതില്‍ സ്വാസ്തിക ഡിസൈനില്‍ കൊത്തുപണിയും സ്വര്‍ണ്ണം പൂശിയ നാമത്തകിടും ഉണ്ട്. മുഖ്യ പ്രവേശനകവാടം ഊഷ്മളമായി സ്വാഗതം ചെയ്യുകയും കൂടാതെ ഞാൻ ഒരു മനോഹരമായ മഞ്ഞനിറമുള്ള വിളക്കും കവാടത്തിനരികിൽ സ്ഥാപിച്ചിട്ടുണ്ട് ‘ടാനിയ വിശദീകരിച്ചു .

പ്രധാന വാതിലിന് മാര്‍ബിള്‍ അല്ലെങ്കില്‍ മരത്തടി കൊണ്ടുള്ള ഒരു ഉമ്മറപ്പടി ഉണ്ടായിരിക്കണം. അത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് പോസിറ്റീവ് ഊര്‍ജ്ജത്തെ പുറത്തേക്ക് വീടുന്നു. ഓം, സ്വാസ്തിക, കുരിശ് എന്നീ ദൈവീകമായ ചിഹ്നങ്ങള്‍ കൊണ്ട് പ്രധാന വാതില്‍ അലങ്കരിക്കാം. ശുഭസൂചകവും ഭാഗ്യം കൊണ്ടുവരുന്നുവെന്ന് കരുതപ്പെടുത്തതുമായ രംങ്കോളികള്‍ വീടിന്റെ നിലകളില്‍ വയ്ക്കുന്നത് മനോഹരമായിരിക്കും.

 

വാസ്തുവില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

 • പ്രവേശന ഭാഗത്ത് തെളിച്ചമുള്ള  വെളിച്ചം കത്തിക്കുകയും ചുവന്ന വെളിച്ചം ഒഴിവാക്കുകയും വേണം . പ്രധാന കവാടത്തിനു മുൻപിൽ വൈകുന്നേരങ്ങളിൽ വെളിച്ചം കത്തിക്കിടക്കണം .
 • വാതിലിന് എതിരായി കണ്ണാടി സ്ഥാപിക്കരുത്
 • വാതിലിന് അടുത്ത് സ്ഥലം ഉണ്ടെങ്കില്‍ ചെടികള്‍ വയ്ക്കാവുന്നതാണ്
 • വാതിലിന്റെ വഴിയില്‍ തടസ്സങ്ങള്‍ ഒന്നുമില്ലാതെ 90 ഡിഗ്രിയില്‍ തുറന്നിരിക്കണം
 • ദിവസേന ഹിംങ്‌സുകള്‍ എണ്ണ ഉപയോഗിച്ച് തുടയ്ക്കുകയും വാതില്‍ മിനുക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. വാതിലിനു മുമ്പില്‍ ഒടിഞ്ഞ മരക്കഷ്ണങ്ങളോ ആണികളോ ഉണ്ടാകാന്‍ പാടില്ല.
 • എല്ലായ്‌പ്പോഴും ഒരു നാമത്തകിട് സ്ഥാപിക്കണം. വടക്ക്, പടിഞ്ഞാറ് ദിശയിലാണ് വാതിലെങ്കില്‍ ഒരു ലോഹ നാമത്തകിടാണ് അഭികാമ്യം. തെക്ക്, കിഴക്ക് ദിശയില്‍ ആണെങ്കില്‍ മരത്തടിയുടെ നാമത്തകിട് ഉപയോഗിക്കാം.

 

Was this article useful?
 • 😃 (0)
 • 😐 (1)
 • 😔 (0)

Comments

comments