വാസ്തു അടിസ്ഥാനത്തില്‍ നിങ്ങളുടെ വീടിന് ശരിയായ നിറങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

ഒരു വീട്ടിലെ നിറങ്ങള്‍, അവിടെ ജീവിക്കുനന്നവരെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടിലെ വിവധ മുറികള്‍ക്ക് ശരിയായ നിറങ്ങള്‍ തിരഞ്ഞെടുക്കന്നതിനുള്ള വിദഗ്ധരുടെ ഉപദേശം ഞങ്ങള്‍ നല്‍കുന്നു

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വലിയ ഭാഗം ചെലവഴിക്കുന്ന ഒരിടമാണ് വീട്. ആളുകളില്‍ പ്രത്യേക നിറങ്ങള്‍ സവിശേഷമായ ഒരു വികാരങ്ങള്‍ ഉത്തേജിപ്പിക്കുന്നു. ഉന്മേഷം ഉണ്ടാക്കാനും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും വീട്ടില്‍ ഉചിതമായ നിറങ്ങള്‍ പ്രധാനപ്പെട്ടതാണ്.

 

ദിശ അനുസരിച്ച് നിങ്ങളുടെ വീട്ടിലെ നിറങ്ങള്‍

വീടിന്റെ ദിശയെയും വീട്ടുടമസ്ഥന്റെ ജനനതീയ്യതിയുടെയും അടിസ്ഥാനത്തിലാകും നിറങ്ങള്‍ തീരുമാനിക്കുക, A2ZVastu.com ന്റെ സിഇഒയും സ്ഥാപകനുമായ വികാഷ് സേതി പറയ്യുന്നു .

“ഓരോ ദിശയിലും പ്രത്യേക വര്‍ണ്ണം ഉണ്ട്. ചിലപ്പോള്‍ ഉടമയ്ക്ക് അത് അനുയോജ്യമായിരിക്കില്ല. അതുകൊണ്ട്, വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടുടമസ്ഥര്‍ നിറങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

  • വടക്ക്- കിഴക്ക്- ഇളം നീല
  • കിഴക്ക്- വെള്ള അല്ലെങ്കില്‍ ഇളം നീല
  • തെക്ക്- കിഴക്ക്- ഊര്‍ജ്ജം ഉയര്‍ത്താന്‍ അഗ്നിയുടെ ദിശ, ഓറഞ്ച്, പിങ്ക്, സില്‍വര്‍ എന്നീ നിറങ്ങള്‍ ഉപയോഗിക്കാം
  • വടക്ക്- പച്ച, പിസ്ത പച്ച
  • വടക്ക്- പടിഞ്ഞാറ്- വായുവുമായി ഈ ഭാഗം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, വെള്ള, ഇളം ചാര നിറം, ക്രീം എന്നിവ മികച്ച നിറങ്ങളാണ്.
  • പടിഞ്ഞാറ്-  ഇവിടെ വെള്ളത്തിന്റെ സ്ഥലമാണ്. അടുകൊണ്ട്, നീലയും വെള്ളയുമാണ് മികച്ച നിറങ്ങള്‍
  • തെക്ക്- പടിഞ്ഞാറ്- പീച്ച്, ചെളി കളര്‍, ബിസ്‌കറ്റ് നിറം അല്ലെങ്കില്‍ ഇളം ബ്രൗണ്‍ നിറം
  • തെക്ക്- ചുവപ്പും മഞ്ഞയും

കറുപ്പ്, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വീട്ടുടമസ്ഥര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. കാരണം, ഈ നിറങ്ങള്‍ എല്ലാവര്‍ക്കും യോജിക്കണമെന്നില്ല’, സേതി വിശദികരിക്കുന്നു .  

 

വീടിന്റെ വിവിധ ഭാഗങ്ങൾക്കുള്ള  നിറത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നിങ്ങളുടെ വീടിന്റെ ഏതു ഭാഗത്തിനും അത്യവശ്യം വേണ്ടത് ഊര്‍ജ്ജം, വലിപ്പം, ദിശ എന്നിവയാണ്. ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ നിറങ്ങള്‍ അത്യാവശ്യമായി വരുന്നത്. ‘മുറികള്‍ക്ക് നിറം കൊടുക്കുമ്പോള്‍ വീട്ടിലെ ആളുകള്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനസ്സില്‍ വയ്ക്കണം’ എന്ന് ഗൗരവ് മിത്തല്‍ പറയുന്നു.

കിടപ്പുമുറി: സാധാരണയായി, കിടപ്പുമുറി തെക്ക്- പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. അതിനാല്‍, നീല നിറം പൂശണം.

സ്വീകരണ മുറി: വടക്ക്- പടിഞ്ഞാറാണ് സ്വീകരണ മുറിക്ക് ഏറ്റവും മികച്ച ദിശ. അതിനാല്‍, ഈ ദിശയിലുള്ള മുറി വെള്ള നിറത്തില്‍ ചായം പൂശണം.

കുട്ടികളുടെ മുറി: പഠനാവശ്യങ്ങള്‍ക്കും വളര്‍ന്നുവരുന്ന കുട്ടികള്‍ക്കും വടക്ക്- പടിഞ്ഞാറ് ദിശയാണ് മികച്ച സ്ഥലം. വടക്ക്- പടിഞ്ഞാറ് ദിശയില്‍ ചന്ദ്രന്‍ സാന്നിധ്യം ഉള്ളതിനാല്‍, ഈ ദിശയിലുള്ള കുട്ടികളുടെ മുറികള്‍ വെള്ള നിറം പൂശണം.

അടുക്കള: തെക്കു- കിഴക്കന്‍ ദിശ അടുക്കളയ്ക്ക് അനുയോജ്യമാണ്. അടുക്കളയുടെ ചുവരുകള്‍ ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് എന്നിവകൊണ്ട് പൂശണം.

ശുചിമുറി: വടക്ക്- പടിഞ്ഞാറ് ദിശ ശുചിമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അതിനാല്‍, വെള്ള നിറം ഉപയോഗിച്ച് ശുചിമുറി പൂശണം.

ഹാള്‍: സാധാരണയായി, വടക്ക്- കിഴക്ക് അല്ലെങ്കില്‍ വടക്ക്- പടിഞ്ഞാറ് ദിശയിലായിരിക്കണം. അതിനാല്‍, മഞ്ഞയോ വെള്ള നിറമോ പൂശണം.

വീടിന്റെ പുറം നിറം: വീടിന്റെ പുറം നിറം അതിന്റെ ഉടമസ്ഥരുടെ അടിസ്ഥാനത്തില്‍ വേണം. മഞ്ഞ- വെള്ള / ഓഫ്- വൈറ്റ് / ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങള്‍ എല്ലാ രാശികളിലും അനുയോജ്യമാകും’.

 

നിങ്ങളുടെ വീട്ടില്‍ ഒഴിവാക്കേണ്ട നിറങ്ങള്‍

എല്ലായ്‌പ്പോഴും തിളക്കമുള്ള നിറങ്ങള്‍ നല്ലതായിരിക്കും. കടും നിറങ്ങളായ, ചുവപ്പ്, തവിട്ട്, ചാരനിറം, കറുപ്പ് എന്നിവയെല്ലാം എല്ലാവര്‍ക്കും അനുയോജ്യമാകില്ല. അതെല്ലാം രാഹു, ശനി, ചൊവ്വ, സൂര്യന്‍ എന്നിവയെ പ്രതിപാദിക്കുന്നു. ‘ചുവപ്പ്, കടുംമഞ്ഞ, കറു്പപ് എന്നിവയെല്ലാം ഒഴിവാക്കണം. സാധാരണയായി, ഈ നിറങ്ങള്‍ക്ക് ഉയര്‍ന്ന തീക്ഷ്ണതയുണ്ട്. അതിനാല്‍, വീടിനുള്ളിലെ ഊര്‍ജ്ജ ക്രമത്തെ ശല്യപ്പെടുത്തിയേക്കാം’, സേതി പറയുന്നു .

 

Was this article useful?
  • 😃 (1)
  • 😐 (1)
  • 😔 (0)

Recent Podcasts

  • GST ലോഗിൻ: ഗവൺമെന്റിന്റെ GST പോർട്ടൽ ലോഗിൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയിലേക്കുള്ള ഒരു ഗൈഡ്
  • 2022-ൽ ശ്രദ്ധിക്കേണ്ട 10 വാൾ പെയിന്റ് ഡിസൈൻ ട്രെൻഡുകൾ
  • ലിവിംഗ് റൂം മതിലുകൾക്ക് മികച്ചതും ലളിതവുമായ രണ്ട് വർണ്ണ സംയോജനം
  • എന്താണ് പ്ലൈവുഡ്?
  • നിങ്ങളുടെ വീടിനുള്ള ലളിതമായ ജന്മദിന അലങ്കാര ആശയങ്ങൾ
  • വീട്ടിൽ ഒരു തകർപ്പൻ പുതുവത്സര പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ