വീട്ടിൽ അമ്പലം (പൂജാമുറി ) ഉണ്ടെങ്കിൽ പാലിക്കേണ്ട വാസ്തുശാസ്ത്ര ടിപ്‌സുകൾ


കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ട് വാസ്തുശാസ്ത്രം ശ്രദ്ധേയമായ തരത്തില്‍ ജനപ്രീതി നേടിയിട്ടുണ്ട്. ഒരു വീട്ടില്‍ പൂജാമുറി അത്യന്താപേക്ഷിതമായ ഒന്നാണ് ഒട്ടുമിക്ക ആളുകൾക്കും. എന്നാൽ ചില വീടുകളിൽ അമ്പലങ്ങൾ ( പൂജാമുറി) ഉള്ള സ്ഥലങ്ങൾ ഉണ്ടാകാം.അവിടെ പാലിക്കേണ്ട അനേകം വാസ്തു ശാസ്ത്ര മാർഗനിർദേശങ്ങളുണ്ട്. ഇത് വീട്ടിലെ താമസക്കാർക്ക് പരമാവധി നല്ല ഫലങ്ങൾ ഉറപ്പാക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല

വീട്ടിൽ അമ്പലം( പൂജാമുറി)ഉള്ളവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നത്.

വീട്ടിൽ അമ്പലം(പൂജാമുറി) ഉള്ളവർ ആദ്യം മനസിലാക്കേണ്ടത് സാക്ഷാൽ സർവ ശക്തൻ അവിടെ കുടിയിരിക്കുന്നു എന്നാണ്. ശരിക്കും ആ സ്ഥലം പോസിറ്റീവ് എനർജി സമാധാനം തരുന്ന അന്തരീക്ഷം ആയിരിക്കും.

വീട്ടിൽ അമ്പലം സ്ഥാപിക്കുന്നത് വാസ്തു ശാസ്ത്ര വിധിപ്രകാരം ആണെങ്കിൽ അത് വീട്ടിൽ ഉള്ളവർക്ക് ആരോഗ്യം, ഐശ്വര്യം, സന്തോഷം എന്നിവ കൊണ്ടുവരുമെന്ന് സംശയം വേണ്ട.

ഒരു വീട്ടിൽ പ്രത്യേക പൂജി മുറി അനുയോജ്യമാണെങ്കിലും, എന്നാൽ പല മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇത്  എല്ലായ്‌പ്പോഴും സാധ്യമല്ല.

പൂജാമുറിയുടെ പ്രദേശം  ദിവ്യ ഊർജ്ജം നിറഞ്ഞ ശാന്തതയുടെ ഒരു മേഖലയായിരിക്കണമെന്നു വാസ്തു പണ്ഡിതൻ നിതിൻ പർമാർ പറയുന്നു. 

“സർവ്വശക്തനു മുൻപിൽ ഒരാൾ സർവ്വവും അടിയറവയ്ക്കുകയും ഒരാൾക്ക് പരമാവധി  ശക്തി പ്രാപിക്കുകയും ചെയ്യുന്ന സ്ഥലമാണ് പൂജാമുറി. ഭഗവാനെ ധ്യാനിക്കാൻ അങ്ങിനെ ഒരു സ്ഥലം ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ കിഴക്കോട്ടു ദർശനമുള്ള  ചെറിയ ഒരു സ്ഥലം നിങ്ങൾക്ക് വോളിൽ എങ്കിലും പ്രതിഷ്ഠിക്കാൻ സാധിക്കും. വാസ്തുവിധി പ്രകാരം മാത്രമേ പൂജാമുറി ഒരുക്കാവൂ. ഗൃഹത്തിന്റെ അഗ്നികോണും (തെക്കു കിഴക്ക്) വായുകോണും (വടക്കു പടിഞ്ഞാറ്) ഒഴിവാക്കുക. തെക്കോട്ടു തിരിഞ്ഞ് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയിൽ ഫോട്ടോയും വിഗ്രഹങ്ങളും വയ്ക്കാൻ. പൂജാമുറി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വരുന്നത് നന്ന്. ഇരുനില വീടാണെങ്കിൽ താഴത്തെ നിലയിലാവണം പൂജാമുറി. കോണിക്കടിയിൽ പൂജാമുറി പാടില്ല. കൂടാതെ ബാത്ത്റൂമിന്റെ അടിയിലായോ ചുമരു പങ്കിട്ടുകൊണ്ടോ എതിർ‌വശത്തായോ പൂജാമുറി ഉണ്ടാക്കരുത്” പരാമർകൂട്ടിച്ചേർത്തു.

 

പൂജാമുറിയ്ക്ക് ആവശ്യമായ  വാസ്തു നിർദ്ദേശങ്ങൾ

വടക്ക്-കിഴക്ക് ദിശയുടെ നാഥൻ  വ്യാഴമാണ്. അതായത് പൂജാമുറി, പൂജാസ്ഥാനം അഥവാ പ്രാര്‍ത്ഥനാമുറി എന്നിവയ്ക്ക് ഗൃഹത്തിന്റെ വടക്കുവശത്തോ, കിഴക്കുവശത്തോ ആണ് ഉത്തമമായി സ്ഥാനം കാണേണ്ടത്.

വാസ്തുശാസ്ത്രപ്രകാരം സമചതുരമോ, ദീര്‍ഘചതുരമോ ആയ ഒരു വീടിന്റെ വടക്കുകിഴക്കേ മൂല(ഈശാനകോണ്‍) മുതല്‍ തെക്കുപടിഞ്ഞാറെ മൂല (നിര്യതികോണ്‍) വരെയുള്ള കിഴക്കും തെക്കും വശങ്ങളില്‍ പൂജാമുറി കിഴക്ക് വശത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായും തെക്കുപടിഞ്ഞാറെ മൂല മുതല്‍ വടക്കുകിഴക്കേ മൂലവരെയുള്ള പടിഞ്ഞാറും വടക്കു ദിക്കുകളില്‍ കിഴക്കോട്ട് ദര്‍ശനമായും സ്ഥാനം നിശ്ചയിക്കേണ്ടതാണെന്ന്  ജ്യോതിഷ പണ്ഡിതനും വാസ്തു ശാസ്ത്ര വിദഗ്ധനുമായ ജയ്ശ്രീ ധാമണി പറയുന്നു.

ഈശാന കോണെന്നാൽ  ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു.

പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. മാത്രമല്ല ഭൂമിയുടെ കറക്കം വടക്കു-കിഴക്ക് ദിശയിലും കിഴക്ക് വടക്കു ദിശയിലുമാണ്. ശരിക്കും ഈശാന കോൺ  ട്രെയിൻ എഞ്ചിൻ പോലെയാണ്. ഒരു വീടിന്റെ ഓരോ ചലനവും ഈശാന കോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ധാമണി പറയുന്നു.

വീടിന്റെ മധ്യഭാഗത്തായിട്ടാണ് പൂജാമുറിയുടെ സ്ഥാനം എങ്കിൽ – ആ പ്രദേശം  ബ്രഹ്മസ്സ്ഥലം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രദേശം ആയിരിക്കും. ഇത് വീട്ടിൽ  ശുഭപ്രതീക്ഷ യും, അന്തേവാസികൾക്ക് നല്ല സമൃദ്ധിയും ആരോഗ്യവും നൽകും.. ധമനി കൂട്ടിച്ചേർത്തു.

 

വാസ്തുപ്രകാരം വീട്ടിൽ എങ്ങനെ ഒരു പൂജാമുറി നിർമ്മിക്കാം

പൂജാമുറി വീട്ടിൽ വയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്  അത് നേരിട്ട് തറയിൽ വയ്കാത്തിരിക്കുക. പകരം അൽപ്പം സ്ഥലം, ഉയർത്തി പൂജാമുറി സ്ഥാപിക്കുക. അതായത് ഗൃഹത്തിന്റെ കിഴക്കുവശത്തോ, തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കുഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവെക്കുകയാണ് ഉത്തമം.

ഗൃഹത്തിന്റെ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറികളാണ് പൂജാമുറിയായി ഉപയോഗിക്കുന്നതെങ്കില്‍ ഫോട്ടോയും മറ്റു വിഗ്രഹങ്ങളും പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടുതിരിച്ചുവെക്കുകയും ചെയ്യേണ്ടതാണ്.

ഇത്തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ് പൂജാമുറിക്ക് മുന്‍ വശത്തായി വീടിന്റെ ഭൂരിഭാഗം മുറികളും വരുന്നത്. അതായത് ദൈവങ്ങള്‍ നമ്മുടെ ഗൃഹത്തിനെ നോക്കിയിരിക്കുന്ന രീതിയില്‍ വേണം പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കാന്‍. ഇത്തരത്തിലുള്ള ഒരു പൂജാമുറിയില്‍ സ്ഥാപിച്ച ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹങ്ങളും മറ്റും എപ്പോഴും നമ്മുടെ വീടിനെ നോക്കിക്കൊണ്ടേയിരിക്കും. വീടിന്റെ ഐശ്വര്യത്തിനുവേണ്ടിയാണ് പൂജാമുറി വെക്കുന്നത്. അത് ഗൃഹത്തിന്റെ മുന്‍ഭാഗങ്ങളിലായാല്‍ പൂജാമുറിയില്‍ നിന്നുള്ള ദര്‍ശനം കൂടുതലും പുറത്തേക്കായിരിക്കും. പൂജാമുറികൊണ്ടുള്ള ഐശ്വര്യം ഗൃഹത്തിനു കുറവായിരിക്കുമെന്നര്‍ത്ഥം. പരമാർ നിർദ്ദേശിക്കുന്നു.

 

പൂജാമുറികൾ അലങ്കരിക്കുമ്പോൾ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ

 • പൂജ നടത്തുന്ന വ്യക്തിയുടെ വലതുഭാഗത്ത് പ്രകാശം ഉണ്ടായിരിക്കണം.
 • പുതിയ പൂക്കൾ കൊണ്ട് പൂജാമുറി ഇപ്പോഴും അലങ്കരിക്കുക. കുറച്ച് സൌരഭ്യവാസനയോടുകൂടിയ അഗർബത്തികൾ തെളിയ്ക്കുക. പ്രദേശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
 • മരിച്ച  പൂർവ്വികരുടെ ചിത്രങ്ങൾ ഒരിക്കലും പൂജാമുറിയിൽ  സൂക്ഷിക്കരുത്. പൂജാമുറിയ്ക്ക് സമീപം തന്നെ ചെറിയ ഒരു
 • ഷെൽഫ് സ്ഥാപിക്കുക. അതിലാകണം പൂജയ്ക്ക് ആവശ്യമായ സാധനങ്ങളും പ്രാർത്ഥന ബുക്കുകളും വയ്‌ക്കേണ്ടത്.
 • പൂജമുറിയ്ക്ക് അടുത്തു ഇപ്പോഴും ഇലകട്രിക് പോയിന്റുകൾ ഉണ്ടാകണം. അത് വിശേഷ ദിവസങ്ങളിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഉപകരിക്കും.
 • അനാവശ്യ സാധങ്ങൾ ഒരിക്കലും പൂജാമുറിയ്ക്കല്ക് സമീപം സ്ഥാപിക്കാതിരിക്കുക.
 • ചില ആളുകൾ പൂജാമുറി അടുക്കളയുടെയോ ബെഡ് റൂമിന്റെയോ സമീപം സ്ഥാപിക്കാറുണ്ട്. എന്നാൽ ഒരു കർട്ടൻ വച്ച് മറച്ചായാലൂം പൂജാമുറിയെ വേർതിരിക്കാൻ ശ്രമിക്കുക.
 • ടോയ്‌ലെറ്റിനടുത്ത്   പൂജാമുറിവെക്കുന്നത് ശുഭകരമല്ല എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. പൂജാമുറിയ്ക്ക് മുന്നിലോ അല്ലെങ്കിൽ മുകളിലോ ആയി ടോയ്‌ലെറ്റ് സ്ഥാപിക്കാതിരിക്കുക.
 • പൂജാമുറിയ്ക്ക് അക വശം  വെളുത്ത, ബീസ്, ലാവെൻഡർ അല്ലെങ്കിൽ ഇളം മഞ്ഞ നിറങ്ങൾ കലർന്ന പെയിന്റ് ഉപയോഗിച്ച് മനോഹരമാക്കാം.

 

Was this article useful?
 • 😃 (0)
 • 😐 (0)
 • 😔 (0)

Comments

comments