ഗൃഹപ്രവേശനം 2018: ശുഭമുഹൂര്‍ത്തത്തിനായി നിങ്ങളുടെ വഴികാട്ടി


മംഗളകരമായ ഒരു ദിനത്തില്‍ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍, 2018 ലെ ഗൃഹപ്രവേശനം എങ്ങനെ ചെയ്യണമെന്ന് ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു

സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് ആദ്യമായി പ്രവേശിക്കുമ്പോള്‍ ഗൃഹപ്രവേശനം ഒരു മംഗളകരമായ ചടങ്ങാണ്. ഗൃഹപ്രവേശന സമയത്ത് എന്തെങ്കിലും രീതിയില്‍ ദുശകുനങ്ങള്‍ ഉണ്ടാകുമ്പോള്‍ ശുഭമുഹൂര്‍ത്തം മാറ്റിവയ്ക്കുകയോ, പൂജാരിയുടെ സാന്നിധ്യത്തില്‍ പൂജാവിധി കര്‍മ്മങ്ങള്‍, ഹവാന്‍ പോലുള്ള അനുഷ്ഠാനങ്ങള്‍ എന്നിവ ചെയ്യും. നിര്‍ദ്ദോഷമായ ഗൃഹപ്രവേശനത്തിന് ഉപഭോക്താക്കള്‍ പാലിക്കേണ്ട അഞ്ച് പ്രധാന ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

 

1. 2018 ലെ ഗൃഹപ്രവേശന മുഹൂര്‍ത്ത ദിനങ്ങള്‍

നിങ്ങള്‍ പിന്തുടരുന്ന പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തില്‍ ഗൃഹപ്രവേശന ദിവസങ്ങള്‍ മാറിയേക്കാമെന്ന് വാസ്തു വിദഗ്ധന്‍ നരേന്ദ്ര ജെയിന്‍ പറഞ്ഞു. ‘2018 ലെ പ്രധാനപ്പെട്ട ഗൃഹപ്രവേശന ദിനങ്ങള്‍:

  • ഏപ്രില്‍: 19, 20, 27
  • മെയ്: 2, 11
  • ജൂണ്‍: 22, 25, 29, 30
  • ജൂലായ്: 5
  • നവംബര്‍: 8, 9
  • ഡിസംബര്‍: ചില ദിവസങ്ങള്‍ സാധ്യമാണ്. പക്ഷേ, ഒരു ജോത്സ്യനെ കാണുന്നത് നല്ലതായിരിക്കും.

2018 ല്‍ ജൂലായ് അവസാനം മുതല്‍ നവംബര്‍ ആദ്യം വരെ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ സമയമല്ല. ചൗഗാദിയ അനുസരിച്ച് മുന്‍കൂട്ടി ഗൃഹപ്രവേശന സമയം കണ്ടെത്തുകയും എപ്പോഴാണ് അനുയോജ്യമായ സമയമെന്നും അറിയുകയും വേണം’, ജെയിന്‍ വിശദീകരിച്ചു.

 

2. വീടിന്റെ വാസ്തുശാസ്ത്ര അനുവര്‍ത്തനം

വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാസ്തു പരമായ ന്യനതകള്‍ കണ്ടെത്തണമെന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് മാറ്റങ്ങള്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കും, A2ZVastu.com ന്റെ സിഇഒയും സ്ഥാപകനുമായ വികാഷ് സേതി പറഞ്ഞു. ‘പുതിയ വീട്ടിലേക്ക് കയറുമ്പോള്‍ വാസ്തുവിന്റെ ന്യൂനതകള്‍ നിങ്ങള്‍ അവഗണിക്കാന്‍ പാടില്ല. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ വീട്ടിലെ ഊര്‍ജ്ജാവസ്ഥ അസ്വസ്ഥതപ്പെടുത്തും. വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ നല്ലൊരു മാനസീക സുഖം കിട്ടില്ല. അതിനാല്‍, ഗൃഹപ്രവേശനത്തിന് മുമ്പ് വാസ്തുപരമായ ന്യൂനതകള്‍ പരിഹരിക്കണം.’

 

3. ഗൃഹപ്രവേശനം: പ്രധാന വാതിലിന് വേണ്ട ചില നുറുങ്ങുവിദ്യകള്‍

ഗൃഹപ്രവേശനം നടത്തുന്ന ദിവസം പ്രധാന വാതിലിന്റെ മുന്‍വശത്ത് യാതൊരു തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ല. അഥവാ ഏതെങ്കിലും രീതിയില്‍ തടസ്സങ്ങള്‍ ഉണ്ടങ്കില്‍ ഗൃഹപ്രവേശന സമയത്ത് അത് നിങ്ങളുടെ വീട്ടിലെ സമാധാനത്തെ ഇല്ലാതാക്കും.

 

4. ഗൃഹപ്രവേശനത്തിനു മുമ്പ് വീട് പൂര്‍ണ്ണമായും പ്രവേശന യോഗ്യമാണെന്ന് ഉറപ്പുവരുത്തുക

ഗൃഹപ്രവേശനത്തിന് ആ വീട് പൂര്‍ണ്ണമായും യോഗ്യമാണെന്ന് ആദ്യം ഉറപ്പുവരുത്തണം. ആകസ്മികമായി വെച്ചിരിക്കുന്ന സാധനങ്ങള്‍, നിറം പൂശാത്ത ജനാലകള്‍, അപൂര്‍ണ്ണമായ നിലങ്ങള്‍ എന്നിവയെല്ലാം പൂജാകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിനുപുറമെ, ഗൃഹപ്രവേശനത്തിനുശേഷം വീട് ഒഴഉിഞ്ഞു കിടക്കാന്‍ പാടില്ല. കുറഞ്ഞത് ഒരാളെങ്കിലും വീട്ടില്‍ ഉണ്ടാകണം. അതിനാല്‍, പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് എല്ലാ രീതിയിലും വീട് പൂര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തണം

 

5. ഗൃഹപ്രവേശന ചടങ്ങിനു വേണ്ടി വീട് അലങ്കരിക്കണം

നന്നായി അലങ്കരിച്ച വീട് പോസിറ്റീവ് ഊര്‍ജ്ജം തരികയും നെഗറ്റീവ് ഊര്‍ജ്ജം നീക്കം ചെയ്യുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ വീട് നന്നായി അലങ്കരിച്ചെന്ന് ഉറപ്പു വരുത്തണം. ഗൃഹപ്രവേശന സമയത്ത് വീട്ടില്‍ നല്ല പ്രകാശപൂരിതവും ഉന്മേഷം ഉണര്‍ത്തുന്ന സുഗന്ധവും ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

 

ഗൃഹപ്രവേശന ചടങ്ങിന് വേണ്ട മറ്റു പ്രധാന ആശയങ്ങള്‍

അതിഥികളെയും ബന്ധുക്കളെയും എങ്ങനെ താമസിപ്പിക്കാം എന്നുള്ളതാണ് ആദ്യത്തെ കാര്യം. ‘കുടുംബാംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാകണം വീട്ടില്‍ പൂജാകര്‍മ്മങ്ങള്‍ നടത്താവൂ. പല സമയങ്ങളിലായി വേണം ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍. ഇത് കാര്യങ്ങള്‍ പു:നക്രമീകരിക്കാനും യാതൊരു ബുദ്ധിമുട്ടും കൂടാതെ അതിഥികളെ സല്‍ക്കരിക്കാനും സാധിക്കും. പൂജാകര്‍മ്മങ്ങളും സല്‍ക്കാരച്ചടങ്ങുകളും ഓരേ സമയത്ത് നടത്താന്‍ അത്ര എളുപ്പമല്ല’, താനെ സ്വദേശിനിയും വീട്ടമ്മ കൂടിയുമായ നേഹാ ജെയിന്‍ പറഞ്ഞു.

വിശ്വാസങ്ങളും മതങ്ങളും അനുസരിച്ച് ഓരോരുത്തരില്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ക്ക് വേണ്ടി നടത്തുന്ന കാര്യക്രമങ്ങള്‍ക്ക് വ്യത്യാസം വന്നേക്കാം. എന്നിരുന്നാലും, ഇത് എല്ലാവര്‍ക്കും പ്രധാനപ്പെട്ട ഒരു ആചാരാനുഷ്ഠാനമാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് ഒരുമിച്ച് ഭക്ഷണം കൊടുക്കാം. ഇതിനു മുന്നോടിയായി ആദ്യമേ ഒരു പട്ടിക തയ്യാറാക്കണം.

ചടങ്ങുകള്‍ മാറ്റിവയ്ക്കുന്നത് ഒഴിവാക്കുക. ഒരിക്കല്‍ മാറ്റിവച്ചാല്‍ ചിലപ്പോള്‍ 2018 ല്‍ ഗൃഹപ്രവേശനത്തിനു മറ്റൊരു നല്ല ദിവസം എളുപ്പം കിട്ടണമെന്നില്ല.

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Comments

comments