ഭാര്യയുടെ പേരിൽ വീട് വാങ്ങിയാൽ പ്രതീക്ഷിക്കാത്ത ലാഭം നിങ്ങളെ തേടിയെത്തും


ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാര്യയുടെ  പേരിൽ സ്ഥലവും വീടും വാങ്ങിയാൽ ലാഭം നിരവധിയാണ്. ഭാര്യയുടെ  പേരിൽ വസ്തു വകകൾ രജിസ്റ്റർ ചെയ്താൽ സാമ്പത്തികമായി വളരെ ലാഭമുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്,  മാത്രമല്ല അത് റിയൽ എസ്റ്റേറ്റ് റ്റി മേഖലയ്ക്ക് കൂടുതൽ വനിതകൾ രംഗത്ത് ഇറങ്ങാനും വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇത്തരം ഓഫറുകളും അവസരമൊരുക്കുന്നതായി , “അശോക് മോഹനാനി, സിഎംഡി, ഏക്താ വേൾഡ് പറഞ്ഞു.

 

നികുതി ലാഭം

ഭാര്യയുടെ പേരിൽ വീട് വാങ്ങിയാൽ നിങ്ങൾക്ക് തീർച്ചയായും ചില നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഓരോ സാമ്പത്തിക വർഷത്തിനും 1.5 ലക്ഷം രൂപ വരെ പലിശ ഇളവും ലഭിക്കും. ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ ഒരുമിച്ചാണ് വസ്തുവെങ്കിൽ, ഭാര്യക്ക് പ്രത്യേകം വരുമാന സ്രോതസ്സുണ്ടെങ്കിൽ ഇരുവർക്കും വ്യക്തിഗതമായി നികുതി ഇളവ് ലഭിക്കും.

 

സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്

വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ പേരിൽ വാങ്ങുന്ന വസ്തുവിന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഭാഗികമായ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൽഹിയിൽ സ്ത്രീകൾക്ക് നാല് ശതമാനവും പുരുഷൻമാർക്ക് ആറ് ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രാജസ്ഥാനിൽ സ്ത്രീകൾക്ക് നാലും പുരുഷന്മാർക്ക് അഞ്ച് ശതമാനവുമാണ് ഈടാക്കുന്നത്.

ഭവന വായ്പയിൽ കുറവ്

സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കിലാണ് ബാങ്കുകള്‍ ഹോം ലോൺ നൽകുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരം തന്നെയാണ്. ഭാര്യയും ഭ‍ർത്താവും ഒരുമിച്ച് ഭവന വായ്പയ്ക്ക് അപേക്ഷിച്ചാലും ചില ഇളവുകൾ ലഭിക്കും. വായ്പാ തിരിച്ചടിവിന്റെ നിശ്ചിത അനുപാതത്തിൽ നികുതി ഇളവാണ് ഇങ്ങനെ അപേക്ഷിക്കുമ്പോൾ ലഭിക്കുക.

 

സ്റ്റാമ്പ് ഡ്യൂട്ടി ചാർജ് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അനുപാതം

സംസഥാനം സ്ത്രീകൾക്ക് പുരുഷന്മാർക്ക്  
ഡൽഹി 4%6%
ഹരിയാന ഗ്രാമപ്രദേശങ്ങളിൽ 4%,നഗരപ്രദേശങ്ങളിൽ 6%ഗ്രാമപ്രദേശങ്ങളിൽ 6%, നഗരപ്രദേശങ്ങളിൽ 8%
രാജസ്ഥാൻ 4 %   5 %

* സാധാരണ നിരക്കിലുള്ള 1% ഇളവ്

 

ഭവന വായ്പ പലിശ (ഫ്ലോട്ടിംഗ്) സ്ത്രീകളെ വായ്പക്കാരും  മറ്റുള്ളവരും

ബാങ്ക് മറ്റുള്ളവർക്കുള്ള പലിശ നിരക്ക് (ശതമാനം, പ്രതിവർഷം)സ്ത്രീകളുടെ പലിശ നിരക്ക്  
എസ് ബിഐ 8.5-9 8.45-8.95  
ഐസിഐസിഐ 8.6-9.05 8.55-9
എച്ച്ഡിഎഫ്‌സി8.55-9.28.5-9.15

കുറിപ്പ്: നിരക്ക് 2018 ജൂൺ 20 വരെ (വായ്പാ തുക ഒരു കോടി രൂപ)

 

ഭാര്യയുടെ പേരിൽ വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭാര്യയുടെ പേരിൽ  അഥവാ രണ്ടു പേരുടെയും പേരിൽ   വീട് വാങ്ങുന്നത്

ബുദ്ധിപരമായ നീക്കം ആണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .എന്നിരുന്നാലും നികുതി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഭാര്യക്ക് സ്വന്തമായി ശരിയായ വരുമാന സ്രോതസ്സ് കാണിക്കാൻ സാധിക്കണം.മാത്രമല്ല, വസ്തുവിൽ പിന്നീട് എന്തെങ്കിലും നിയമപരമായ തർക്കം ഉണ്ടായാൽ, ഭാര്യയും ഭർത്താവും കേസിൽ ഉൾപെടുന്നതായിരിക്കും. അതിനാൽ തന്നെ വീട് വാങ്ങിക്കുന്നവർ എലാം വശങ്ങളും കണക്കെടുത്തിട്ട് വേണം അന്തിമ തീരുമാനം എടുക്കാൻ

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Comments

comments