എന്റെ പുതിയ ഭവനം എന്നെ ഒന്നുകൂടി യൗവ്വനവതിയും ഊർജ്ജസ്വലയും ആക്കിയെന്നു നടി ജെന്നിഫർ വിൻഗേറ്റ്

ഹിന്ദി സീരിയൽ രംഗത്തും ടെലിവിഷൻ രംഗത്തും ലേഡി സൂപ്പർസ്റ്റാർ പദവിയാണ് ജെന്നിയ്ക്കുള്ളത്.തന്റെ വിശ്രമവേളകൾ ആനന്ദകരമാക്കാൻ ജെന്നിഫർ അടുത്തിടെ ഗോവയിൽ വാങ്ങിയ വീടിനെപ്പറ്റി പറയുമ്പോൾ താരത്തിന് നൂറു നാവാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണ് താൻ വീട് വാങ്ങാൻ തീരുമാനിച്ചതെന്ന് താരം പറയുന്നു

“കുറെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഗോവയിൽ ഒരു വീട്, എന്റെ കുടുംബത്തോടും   സുഹൃത്തുക്കളോടും ഒപ്പം ഞാൻ അവിടെ ചെന്നപ്പോഴെല്ലാം ആഗ്രഹിച്ചത് ഒരു വീട് വാങ്ങാനാണ്. അതാണിപ്പോൾ സാധിച്ചത്. ഗോവയുടെ   പ്രകൃതി സൗന്ദര്യവും ബീച്ചും ഭക്ഷണവും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗോവ ശരിക്കും എനിക്ക് റിലാക്സേഷൻ തരുന്നു. അതുകൊണ്ടുതന്നെയാണ് വാരാന്തം ആഘോഷിക്കാൻ ഞാൻ   ഗോവയിൽ എന്റെ സ്വപ്ന ഭവനത്തിൽ എത്തുന്നത്”, ജെന്നിഫർ വാചാലയായി, ഗോവയിൽ ഒരു വീടിനായി രണ്ടുവര്ഷത്തോളമാണ് താരം കാത്തിരുന്നത്.

അവസാനമാണ് വടക്കൻ ഗോവയിലെ റെയിസ് മാംഗോസിൽ  വീട് സ്വന്തം ആക്കുന്നത്. ഗോവ ബീച്ചിൽ നിന്നും വെറും 15 മിനിറ്റ് അകലം മാത്രമാണ് ജെന്നിഫറിന്റെ വീടിനുള്ളത്.

Actress Jennifer Winget: My weekend home in Goa rejuvenates meActress Jennifer Winget: My weekend home in Goa rejuvenates me

” എന്റെ ഏജന്റ് എന്നെ ഈ പുതിയ സ്ഥലം  കാണിച്ചപ്പോൾ തന്നെ എനിക്ക് ഈ സ്ഥലം നന്നേ ഇഷ്ടമായി. എന്തൊക്കെയോ ഒരുപാട് നല്ല ഗുണങ്ങൾ ഉള്ള സ്ഥലം.സമകാലീനവും വളരെ മനോഹരവുമായ സ്ഥലം. പരമ്പരാഗത ഘടകങ്ങളുടെ ഒരു സങ്കലനവും  ചെറിയ ഉദ്യാനവും എല്ലാം കൂടിയാകുമ്പോൾ നമുക്ക് പോസിറ്റിവ് എനർജിയാണ് ഈ സ്ഥലം സമ്മാനിക്കുന്നത്. സ്ഥലം കണ്ട ഉടൻ തന്നെ ഞാൻ എന്റെ മാതാപിതാക്കളെ വിളിച്ചു, ഒരാഴ്ചയിൽ തന്നെ കരാർ ഉറപ്പിച്ചു.  അങ്ങിനെ എന്റെ സ്വപ്നം സത്യമായി. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു ഇത്.”, ബെയ്ദഡ് എന്ന ടെലിവിഷൻ പരിപാടിയിൽ ആണ് ഇപ്പോൾ ജെന്നിഫർ താരമായി തിളങ്ങുന്നത്. സരസ്വതി ചന്ദ്ര, കാർത്തിക, കുമുമ, കസതി സിന്ദഗി കി, ക ഹോ ഹോമി നിമ്മോ കാ തുടങ്ങിയ ചിത്രങ്ങളിലും ജെന്നിഫർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

 

എന്റെ സ്വന്തം സ്വർഗ്ഗം

“ഞാൻ എന്റെ സ്വപ്ന സാമ്രാജ്യം കണ്ടെത്തിയപ്പോൾ സമാധാനവും സ്വസ്ഥതയും   ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് . ഞാൻ എന്ത് ആഗ്രഹിച്ചോ അതിന്റെ പതിന്മടങ്ങാണ്  എനിക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. രണ്ട് ബെഡ്റൂം ഹാൾ എല്ലാം ഈ വില്ല ഭവന പദ്ധതിയുടെ ഭാഗമാണ്.10 വീടുകളിൽ ഓരോന്നും വ്യത്യസ്തവും സ്വകാര്യത സൂക്ഷിക്കുന്നവയുമാണ്.

Actress Jennifer Winget My weekend home in Goa rejuvenates me

വീടിന്റെ പുറത്തെ വിശാലമായ ഭാഗമാണ് ഏറ്റവും ആകർഷണീയം.  ഒരു മൊറോക്കൻ, ഗ്രീക്ക് അനുഭവമാണ് അവിടം നമുക്ക് സമ്മാനിക്കുക. ഒരു ചെറിയ പൂന്തോട്ടവും കടൽത്തീരവും എല്ലാം കൂടിയാകുമ്പോൾ വീടിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. പുറംഭാഗത്ത് ഇഷിടികകൾ കൊണ്ട് മനോഹരമായ ഒരു ഭിത്തിയുണ്ട്.വെളുത്ത വില്ലയ്ക്ക് തടി വാതിൽ ആണ് മാറ്റു കൂട്ടുന്നത്. വർണ്ണാഭമായ മൊസൈക് തറയും ചുറ്റും  പച്ചപ്പ് നിറഞ്ഞ അന്തരീക്ഷവും നമുക്ക് ഉന്മേഷവും ഊഷ്മളതയും സമ്മാനിക്കുന്നു”, ജെന്നിഫർ പറഞ്ഞു നിർത്തി.

Actress Jennifer Winget My weekend home in Goa rejuvenates me

സ്വന്തമായി  ഡിസൈൻ ചെയ്ത ഫർണിച്ചർ മുംബൈയിൽ നിന്നാണ് ജെന്നിഫർ ഗോവയിലേക്ക് എത്തിച്ചത്.വീടിന്റെ ഇന്റീരിയറിലെ അടിസ്ഥാന കളർ  വൈറ്റ് ആണ്. ടർക്കോയിസ് സോഫകളും കസേരകളും നിറംകൊണ്ട് ഉള്ളിൽ പൊലിമ കൂട്ടുന്നു. വിശാലമാണ് അടുക്കള . ഓരോ മുറിയിലും കിടക്കകൾ വെളുത്തതും പച്ച നിറവുമാണ്. തറ  തവിട്ട് മഞ്ഞ നിറമാണ്.ചുവരുകൾ വെളുത്തവയൽ പോലെ സുന്ദരമാണ്.ഷീർ കർട്ടനുകൾ ഇവയുടെ ഭംഗിയ്ക്ക് മാറ്റു കൂട്ടുന്നു. മരത്തിന്റെ അലമാരകൾ ഭൂമിയുമായുള്ള ബന്ധത്തിന്റെ ആഴം വർധിപ്പിക്കുന്നു.

Actress Jennifer Winget My weekend home in Goa rejuvenates me

“ വൈറ്റ് കളർ വിശിഷ്ടവും ആർജ്ജവം ഏകുന്നതുമാണ്. ഒരു ടർക്കോയിസ്   ടച്ചു കൂടി ചേർത്താൽ സ്പേസ് ലുക്ക് മനോഹരമാക്കുന്നു.ഞാൻ ഇപ്പോഴും വീട് മോടിപിടിപ്പിക്കലിലാണ്. മൗറീഷ്യസിലേക്കുള്ള എന്റെ യാത്രയ്ക്ക് മുൻപ് എന്റെ സ്വപ്നത്തെ കൂടുതൽ മനോഹരമാക്കണം,ഞാൻ കുറച്ച് പൂച്ചട്ടികൾ  വാങ്ങി. എന്റെ വീട് അൺ ക്ളറ്റേർഡ് ആകാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അങ്ങനെ എന്റെ നായ കുട്ടിയ്ക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്നത്” ജെന്നിഫർ പറയുന്നു.

 

ഊർജ്‌ജസ്വലരാകാൻ പറ്റിയ സ്ഥലം

ഞാൻ ഗോവ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്, മൺസൂൺ സീസണിൽ  ആണ് കാരണം എല്ലാം പച്ച നിറമുള്ളതാകും മാത്രമല്ല കാറ്റിനു പോലും നമ്മെ ഊർജ്ജസ്വലമാക്കാൻ സാധിക്കും. ജെന്നിഫർ പറഞ്ഞു. ശരിക്കും ഭൂമിയുടെ ഗന്ധം ആസ്വദിക്കാൻ കഴിയുന്നത് അപ്പോഴാണ്. ബീച്ചിലെ റോഡിൽ മരങ്ങൾക്കിടയിൽ കൂടി   ഡ്രൈവിംഗ് നടത്താൻ ഞാൻ ഏറെ ഇഷ്ടപെടുന്നു എന്റെ നായ കുട്ടിയ്ക്ക് വിശാലമായി ഇവിടം കളിസ്ഥലമാക്കാം. തീരദേശ ഭക്ഷണത്തിനുള്ള ഗൺ പൗഡറിൽ നിന്നുള്ള ബൊഹീമിയൻ ഭക്ഷണവും ആനന്ദിൽ നിന്നുള്ള ഗോവൻ ഭക്ഷണം കൂടെ ഉൾപ്പെടാതെ എന്റെ ഗോവൻ യാത്ര ഒരിക്കലും പൂർത്തിയാകില്ല.

Actress Jennifer Winget My weekend home in Goa rejuvenates me

ഞാൻ മാസത്തിൽ ഒരിക്കൽ എങ്കിലും ഇവിടേക്ക് വരും. ഇപ്പോൾ ഇവിടെ വന്നാൽ ഗാർഡനിങ്ങിനും സമയം കണ്ടെത്തും. എന്റെ വീട്ടിലെ ഒരു ജനാല തുറക്കുന്നത് കടലിന്റെ മനോഹാരിതയിലേക്കാണ്, മറ്റൊന്ന് തുറക്കുന്നത് ഉദ്യാനത്തിലേക്കും. ഞാൻ രാവിലെ ഉദ്യാനത്തിൽ ഇരുന്ന് സൂര്യന്റെ ആദ്യ കിരണങ്ങൾ ആസ്വദിക്കും. എന്റെ വീട് ശാന്തവും അതി സുന്ദരവുമാണ് ഒരു ചെറുചിരിയോടെ ജെന്നിഫർ വിംഗെറ്റ് പറഞ്ഞു നിർത്തി.

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Recent Podcasts

  • GST ലോഗിൻ: ഗവൺമെന്റിന്റെ GST പോർട്ടൽ ലോഗിൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയിലേക്കുള്ള ഒരു ഗൈഡ്
  • 2022-ൽ ശ്രദ്ധിക്കേണ്ട 10 വാൾ പെയിന്റ് ഡിസൈൻ ട്രെൻഡുകൾ
  • ലിവിംഗ് റൂം മതിലുകൾക്ക് മികച്ചതും ലളിതവുമായ രണ്ട് വർണ്ണ സംയോജനം
  • എന്താണ് പ്ലൈവുഡ്?
  • നിങ്ങളുടെ വീടിനുള്ള ലളിതമായ ജന്മദിന അലങ്കാര ആശയങ്ങൾ
  • വീട്ടിൽ ഒരു തകർപ്പൻ പുതുവത്സര പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ