ദീര്‍ഘകാല മൂലധന നേട്ടവും നികുതിയും: ഒന്നിലധികം വീടുകള്‍ വാങ്ങുമ്പോൾ

ദീര്‍ഘകാല മൂലധന ആസ്തി വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ വഴി ലഭിക്കുന്ന നേട്ടത്തെ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുന്നു. ദീര്‍ഘകാല മൂലധനനേട്ടം കാണുന്നതിന് ഇന്‍ഡെക്‌സേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അതായത്, ആസ്തി വാങ്ങിയ സമയത്തെ ഇന്‍ഡെക്‌സും വിറ്റ വര്‍ഷത്തെ ഇന്‍ഡെക്‌സഡ് വാല്യു കാണുക

മൂലധന ആസ്തി 36 മാസത്തില്‍ കൂടുതല്‍ കൈവശം സൂക്ഷിച്ചാല്‍ അവയെ ദീര്‍ഘകാല മൂലധന ആസ്തി ആയാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ മൂല്യ വര്‍ദ്ധിത  നിയമപ്രകാരം, വ്യാപാരികള്‍ ഓരോ തവണ സാധനങ്ങള്‍ വില്‍ക്കുമ്പോഴും ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്. ഇങ്ങനെ ഈടാക്കുന്ന നികുതിയില്‍ നിന്നും ഉല്‍പന്നം വാങ്ങുമ്പോള്‍ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയെയാണ് ദീര്‍ഘകാല മൂല്യവര്‍ദ്ധിത നികുതിയെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നികുതി നേട്ടത്തിനായി ഒന്നിലധികം വീടുകള്‍ വാങ്ങുന്നതില്‍ നിന്നും ഒഴിവാക്കുന്നതാകും നല്ലത്.

 

വീടുകളുടെ എണ്ണവും  നിക്ഷേപവും

ഏതൊരു ദീര്‍ഘകാല മൂലധന ആസ്തിയും കൈമാറ്റം ചെയ്തു കിട്ടുന്ന മൂലധന നേട്ടം ആറു മാസത്തിനുള്ളില്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയോ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്റെയോ കീഴിലുള്ള ബോണ്ടില്‍ നിക്ഷേപിച്ച് നികുതി ഇളവ് നേടാവുന്നതാണ്. 54 എഫ് വകുപ്പനുസരിച്ച് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി അല്ലാത്ത ഏതൊരു ദീര്‍ഘകാല മൂലധന ആസ്തിയും കൈമാറ്റം ചെയ്തു കിട്ടുന്ന മൂലധനനേട്ടത്തിന് ഇളവ് ലഭിക്കുന്ന രീതിയാണ്. എന്നാല്‍, 54 എഫ് ലഭിക്കണമെങ്കില്‍ നികുതിദായകന്, ഒന്നില്‍ കൂടുതല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമായി ഉണ്ടാകാന്‍ പാടുള്ളതല്ല. വകുപ്പ് 54 പ്രകാരം പറയുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാനും ഈ വകുപ്പില്‍ പറയുന്നുണ്ട്.

 

ഒരിടത്ത് ഒന്നില്‍ കൂടുതല്‍ ഫ്‌ളാറ്റുകള്‍ക്ക് നിക്ഷേപം നടത്തുമ്പോള്‍

മൂലധനനേട്ടം ഭേദഗതി വരുത്തിയശേഷവും ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ നികുതി ഇളവുകള്‍ അവകാശപ്പെടുവാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഒന്നിലധികം താമസസൗകര്യങ്ങള്‍ വാങ്ങിയാല്‍ ഇത് കുടുംബത്തിന്റെ ഒരൊറ്റ യൂണിറ്റ് യൂണിറ്റായി ഉപയോഗിക്കാറുണ്ടോ? ഉത്തരം രണ്ടു തീരുമാനങ്ങളില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ആദ്യത്തേത് ആനന്ദ ബസപ്പ വേഴ്‌സസ് സി ഐ ടി ഉള്‍പ്പെട്ട കേസാണ്. ഒരേ സമുച്ചയത്തില്‍ ഒന്നിലധികം ഫ്‌ളാറ്റുകള്‍ വാങ്ങുകയും എന്നാല്‍ അത് ഒരു യൂണിറ്റായി ഉപയോഗിക്കുകയും ആയിരുന്നു ചെയ്തത്. ഈ സാഹചര്യത്തില്‍, നികുതി ഒഴിവാക്കല്‍ അനുവദിച്ചു, ഈ തീരുമാനത്തിനെതിരെ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച പ്രത്യേക ഹര്‍ജി സുപ്രീംകോടതി നിരസിച്ചു.

54 ഉം 54എ ഉം ഭേദഗതി ചെയ്തശേഷവും ദീര്‍ഘകാല മൂലധന നികുതി നേട്ടം അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇത് ഒരു റെസിഡന്‍ഷ്യല്‍ ഹൗസ് പ്രോപ്പര്‍ട്ടിയില്‍ മാത്രമേ നിക്ഷേപം നടത്താന്‍ കഴിയൂ എന്ന് മനസിലാക്കുക. അതേസമയം, അത്തരമൊരു ഫ്‌ളാറ്റ് കുടുംബത്തിന്റെ ഒരൊറ്റ പാര്‍ക്കിങ് യൂണിറ്റായി ഉപയോഗിക്കാമെന്ന് നികുതിദായകര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍, ഒന്നില്‍ കൂടുതല്‍ വീടുകളില്‍ നിക്ഷേപിക്കുകയും നികുതി ഒഴിവാക്കല്‍ അവകാശപ്പെടാനും സാധിക്കും. മേല്‍പ്പറഞ്ഞ രണ്ടു കേസുകളില്‍ രണ്ട് റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വാങ്ങിയത്, അത് ശക്തമായ ഒരു സ്ഥലത്തുനിന്നും വേര്‍പിരിഞ്ഞാണ്, രണ്ട് വ്യത്യസ്ത വില്‍പ്പനശാലകളില്‍ നിന്നും വ്യത്യസ്തമായ രണ്ടു വിപണികളില്‍ നിന്നുമാണ് പ്രോപ്പര്‍ട്ടി സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ നികുതി അടയ്ക്കുന്നവര്‍ക്ക് ഇളവ് അനുവദിച്ചു. കാരണം, ഇവ രണ്ടും ഒരൊറ്റ റസിഡന്റ്റായ യൂണിറ്റായി ഉപയോഗിക്കാവുന്നതായിരുന്നു.

നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയ രണ്ടാമത്തെ തീരുമാനം, മുംബൈ െ്രെടബ്യൂണല്‍ സ്‌പെഷല്‍ ബെഞ്ചാണ് പ്രഖ്യാപിച്ചത്. ഐ.ടി.ഒ.വേഴ്‌സസ് സുശീല സുസൂല എം ജാവേരിയുടെ കാര്യത്തില്‍ സംഭവിച്ചത്, (ITAT Bom).  എന്നാല്‍, ഒന്നിലധികം വീടുകള്‍ വാങ്ങുന്നത് വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കില്‍, അയാളുടെ വീടിന് മാത്രമായി മിച്ചമൂല്യം അവകാശപ്പെടാവുന്നതാണ്. എന്നിരുന്നാലും, അടുത്തുള്ള അല്ലെങ്കില്‍ നിരന്തരമായ യൂണിറ്റുകള്‍ ഒരു റെസിഡന്‍ഷ്യല്‍ വീടാക്കി മാറ്റുന്നപക്ഷം, ഒന്നിലധികം യൂണിറ്റുകളില്‍ നികുതിദായകര്‍ക്ക് ഇളവ് ലഭിക്കും. ഈ രണ്ട് യൂണിറ്റുകളും കുടുംബത്തിന്റെ വീടിനുവേണ്ടി ഒറ്റ വീടിനായി ഉപയോഗിക്കാനാണ് നികുതിദായകര്‍  ഉദ്ദേശിക്കുന്നത്

(എഴുത്തുകാരൻ നികുതിയും നിക്ഷേപ വിദഗ്ധനുമാണ്. 35 വർഷത്തെ അനുഭവമുണ്ട്)

 

Was this article useful?
  • 😃 (0)
  • 😐 (0)
  • 😔 (0)

Recent Podcasts

  • GST ലോഗിൻ: ഗവൺമെന്റിന്റെ GST പോർട്ടൽ ലോഗിൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയിലേക്കുള്ള ഒരു ഗൈഡ്
  • 2022-ൽ ശ്രദ്ധിക്കേണ്ട 10 വാൾ പെയിന്റ് ഡിസൈൻ ട്രെൻഡുകൾ
  • ലിവിംഗ് റൂം മതിലുകൾക്ക് മികച്ചതും ലളിതവുമായ രണ്ട് വർണ്ണ സംയോജനം
  • എന്താണ് പ്ലൈവുഡ്?
  • നിങ്ങളുടെ വീടിനുള്ള ലളിതമായ ജന്മദിന അലങ്കാര ആശയങ്ങൾ
  • വീട്ടിൽ ഒരു തകർപ്പൻ പുതുവത്സര പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ